മസ്‌കത്ത് – ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞതായി ഒമാന്‍ മാരിറ്റൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. കോമൊറോസ് പതാക വഹിച്ച എണ്ണ ടാങ്കര്‍ ഒമാനിലെ അല്‍ദുഖം വിലായത്തിലെ റാസ് മദ്‌റകക്ക് തെക്കുകിഴക്ക് 25 നോട്ടിക്കൈല്‍ മൈല്‍ അകലെയാണ് മറിഞ്ഞത്.
ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി തിരച്ചിലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്ന് ഒമാന്‍ മാരിറ്റൈം സെക്യൂരിറ്റി സെന്റര്‍ പറഞ്ഞു.
