മസ്ക്കത്ത്– മലയാളി ആയൂര്‍വ്വേദ ഡോക്ടര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് ഒമാനില്‍ മരിച്ചു. തൃശൂര്‍ കരുവന്നൂരില്‍ താമസിക്കുന്ന തളിക്കുളം, കച്ചേരിപ്പടി സ്വദേശി ഡോ.നസീര്‍ (58) ആണ് മരിച്ചത്. ഗുബ്ര നവംബര്‍ 18 സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആയുര്‍വ്വേദിക് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. 14 വര്‍ഷത്തോളമായി ഇതേ ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.
ഇടശ്ശേരി മാപ്പിള ഗവണ്മെന്റ് സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ ബീവി കുട്ടിയുടെയും പരേതനായ കച്ചേരിപ്പടി വലിയകത്ത് ഇബ്രാഹിംകുട്ടി മാസ്റ്ററുടേയും മകനാണ്.
ഭാര്യ: ഷക്കീല. നജ്മല്‍ നസീം, നിഷാല്‍ നസീം മക്കളാണ്. സഹോദരങ്ങള്‍: ജഹാംഗീര്‍, ഷാജഹാന്, നൗഷാദ്, റംലത്ത്, നൂര്ജഹാന്, പരേതരായ ഷാഹുല്‍ഹമീദ്, ഹബീസി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.