മസ്‌കത്ത്– ഒമാന്‍ വ്യവസായ തുറമുഖമായ സൊഹാറിലെ എണ്ണ ശുദ്ധീകരണശാലയില്‍ തീപീടിത്തം. ഒക്യു ( ഒമാന്‍ ഓയില്‍ എന്നായിരുന്നു മുന്‍പ് അറിയപ്പെട്ടിരുന്നത്) കമ്പനിയുടെ ശുദ്ധീകരണശാലയിലാണ് സംഭവം. ജൂലൈ 24 വ്യായാഴ് പ്രാദേശിക സമയം 1.24 നാണ് അപകടമുണ്ടായത്.
തീപിടിത്തം നിയന്ത്രണവിധേമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍ അതോറിറ്റി (സിഡിഎഎ) പറഞ്ഞു. വടക്കന്‍ അല്‍ബത്തീന സിഡിഎഎ ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ പ്രതികരിച്ചു. ഒക്യു എണ്ണ ശുദ്ധീകരണ ശാലയിലെ ആന്തരിക അഗ്നിശമന സേനാംഗങ്ങളും തീനിയന്ത്രിക്കുന്നതിലും അണക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചെന്ന് അറിയിച്ചു. തീപിടിത്തത്തില്‍ ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group