Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    • മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    • വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    • ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് സാന്ത്വനമായി റിയാദ് കെഎംസിസി; 3000 കമ്പിളി പുതപ്പുകൾ കൈമാറി
    • റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി വർഗീയതയെ താലോലിക്കുന്ന പത്രപ്രവർത്തനങ്ങളെ കരുതിയിരിക്കണമെന്ന് വിസ്ഡം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മമ്മി കരയരുത്, എല്ലാം ശരിയാകും, ജയിലിൽനിന്ന് നിമിഷപ്രിയയുടെ ഉറപ്പിൽ ഉള്ളു നിറഞ്ഞ് അമ്മ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2024 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രേമകുമാരിയും സാമുവൽ ജെറോമും സൻആയിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- നീണ്ട വർഷങ്ങളുടെ ഇടവേളയുണ്ടായിരുന്നു അമ്മയുടെയും മകളുടെയും കാഴ്ച്ചക്കിടയിൽ. പതിനൊന്നു വർഷം കാണാതിരുന്നതിന്റെ സങ്കടങ്ങൾ അവർ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും ഉരുക്കി കളഞ്ഞു. വധശിക്ഷക്ക് വിധിക്കപ്പെട്ട മകളെ കാണാനെത്തിയ അമ്മക്ക് പറയാൻ വാക്കുകളൊന്നുമില്ലായിരുന്നു. മമ്മി വിഷമിക്കരുത്, എല്ലാം ശരിയാകുമെന്ന ഒറ്റവാക്കിൽ അമ്മയുടെ സങ്കടങ്ങൾ മകൾ തീർത്തുകൊടുത്തു. യെമനിലെ സൻആ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയും അമ്മ പ്രേമകുമാരിയും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ വൈകാരികമായിരുന്നു.

    കേരളത്തിലെ പാലക്കാട്ടുനിന്ന് കൊച്ചി വഴി മുംബൈയിലൂടെ യെമനിലെ ഏദനിലെത്തിയ പ്രേമകുമാരി റോഡ് മാർഗം പന്ത്രണ്ടു മണിക്കൂർ സഞ്ചരിച്ചാണ് സൻആയിലെത്തിയത്. നിമിഷ പ്രിയ കേസിലെ നിയമനടപടികൾക്ക് യെമനിൽ നേതൃത്വം നൽകുന്ന തമിഴ്നാട് സ്വദേശി സാമുവൽ ജെറോമും പ്രേമകുമാരിക്കൊപ്പമുണ്ട്. ദൽഹി ഹൈക്കോടതിയുടെ പ്രത്യേക അനുമതിയിലാണ് ഇരുവരും യെമനിലെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മകളെ കണ്ട നിമിഷം പ്രേമകുമാരി വിവരിച്ചു. മൂന്നു മണിക്കൂറിലേറെ മകളുമൊത്ത് ജയിലിൽ നിൽക്കാനായി. പതിനൊന്നു വർഷത്തിന് ശേഷം ഇതാദ്യമായാണ് നിമിഷപ്രിയയെ കാണുന്നത്. പർദ്ദയിട്ട് തന്റെ അടുത്തേക്ക് വന്ന നിമിഷയെ ആദ്യം മനസിലായില്ല. എഴുന്നേറ്റ് നിന്നപ്പോഴാണ് ഇത് തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. അവൾ ഓടിയെത്തി എന്നെ കെട്ടിപ്പിടിച്ചു. മമ്മി കരയരുതെന്നും എല്ലാം ശരിയാകുമെന്നും അവൾ പറഞ്ഞു.

    നിമിഷ പ്രിയയുടെ അമ്മ സംസാരിക്കുന്നു. സാമുവൽ ജെറോം സമീപം

    ജയിലിൽ ഏറെ സുരക്ഷിതയാണ് നിമിഷ പ്രിയ. ജയിലിലെ മറ്റ് അന്തേവാസികൾക്കും നിമിഷയെ ഏറെ ഇഷ്ടമാണ്. അവരുടെ ആരോഗ്യപ്രശ്നങ്ങളെല്ലാം പരിചരിക്കുന്നത് അവളാണ്. ഞാൻ അവളെ കൊണ്ടുപോകാൻ വന്നതാണെന്ന് കരുതി അവർ പൊട്ടിക്കരയുകയായിരുന്നു. യെമൻ എന്ന രാജ്യത്തിന്റെ കരുണയും സംരക്ഷണവുമാണ് തന്റെ മകൾക്ക് ഇപ്പോഴുള്ളതെന്നും പ്രേമകുമാരി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nimisha priya Premakumari Sana Yemen
    Latest News
    രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    17/01/2026
    മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    17/01/2026
    വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    17/01/2026
    ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് സാന്ത്വനമായി റിയാദ് കെഎംസിസി; 3000 കമ്പിളി പുതപ്പുകൾ കൈമാറി
    17/01/2026
    റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി വർഗീയതയെ താലോലിക്കുന്ന പത്രപ്രവർത്തനങ്ങളെ കരുതിയിരിക്കണമെന്ന് വിസ്ഡം
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.