ജിദ്ദ- യെമനിലെ സൻആ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ നാളെ(ചൊവ്വ) അമ്മ പ്രേമ കുമാരിയെ കാണും. കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് മുംബൈ വഴി യെമനിലെ ഏദനിലെത്തിയ പ്രേമകുമാരി 12 മണിക്കൂറിലേറെ റോഡ് മാർഗം സഞ്ചരിച്ചാണ് സൻആയിൽ എത്തിയത്.
നിമിഷ പ്രിയയെ കാണുന്നതിന് ജയിൽ അധികൃതർ അനുമതി നൽകി. നാളെ(ചൊവ്വ)ഉച്ചയോടെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. പ്രേമകുമാരിയെ അനുഗമിക്കുന്ന സാമുവേൽ ജെറോമും നിമിഷ പ്രിയയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ദ മലയാളം ന്യൂസിനോട് പറഞ്ഞു.
