Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 30
    Breaking:
    • മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    • ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    • ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    • സൗദി കിരീടാവകാശിയുമായി യു.എ.ഇ വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
    • കെ എം കെ വെള്ളയിൽ സ്മാരക അവാർഡ്: ഫൈസൽ എളേറ്റിൽ, യഹ്‌യ തളങ്കര, സുൽഫിക്കർ അസീസ് ജേതാക്കൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/09/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- മാധ്യമം ജീവനക്കാർ ആവശ്യപ്പെടുന്നത് അവർക്ക് ന്യായമായി ലഭിക്കേണ്ട ശമ്പളവും തൊഴിൽ അവകാശങ്ങളുമാണെന്നും സ്ഥിരം ജീവനക്കാരെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ച് കരാർ ജീവനക്കാരാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തൊഴിൽ സുരക്ഷ ഇല്ലാതാക്കുന്ന ഇത്തരം സമീപനം ഒരു ആധുനിക സ്ഥാപനത്തിലും ഉണ്ടാകാൻ പാടില്ല. ഈ പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണം.
    കേരള പത്രപ്രവർത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ, വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ എൽ.ഡി.എഫ് സർക്കാർ ഈ വിഷയത്തിൽ ഇടപെട്ട് താൽക്കാലിക ഒത്തുതീർപ്പുണ്ടാക്കിയതാണെന്നും ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാനും സർക്കാർ വീണ്ടും ഫലപ്രദമായി ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു.

    നവഉദാരവൽക്കരണ കാലത്ത് കോർപ്പറേറ്റുകൾ സ്വീകരിക്കുന്ന തൊഴിൽനയങ്ങൾ ഒരു മാധ്യമ സ്ഥാപനം നടപ്പാക്കുന്നത് ഗൗരവമായി കാണേണ്ട കാര്യമാണ്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുപകരം അവരെ കൂടുതൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന നടപടികൾ അംഗീകരിക്കാനാവില്ല.
    ജീവനക്കാരുടെ സമരത്തെ അഭിസംബോധന ചെയ്തതിന്റെ പേരിൽ സി.ഐ.ടി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീമിനെതിരെ മാനനഷ്ടക്കേസ് നൽകിയ നടപടിയും അംഗീകരിക്കാനാവില്ല. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്.
    ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് എത്രയും വേഗം സമരം ഒത്തുതീർപ്പാക്കുകയാണ് വേണ്ടതെന്നും പിണറായി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Madhyamam Pinarayi Vijayan
    Latest News
    മാധ്യമം ജീവനക്കാരുടെ ആവശ്യം ന്യായം, സർക്കാർ ഇടപെടണം- പിണറായി വിജയൻ
    30/09/2026
    ചൈനീസ് എംബസിയിൽ അർദ നൃത്തം അവതരിപ്പിച്ച് ചൈനീസ് റോബോട്ടുകൾ
    29/09/2026
    ലക്ഷ്വറി കാറിനു വേണ്ടി മത്സരം: ആറ് ക്യാൻ എനർജി ഡ്രിങ്ക് കുടിച്ച ബാലന് ദാരുണാന്ത്യം
    29/09/2026
    സൗദി കിരീടാവകാശിയുമായി യു.എ.ഇ വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
    29/09/2026
    കെ എം കെ വെള്ളയിൽ സ്മാരക അവാർഡ്: ഫൈസൽ എളേറ്റിൽ, യഹ്‌യ തളങ്കര, സുൽഫിക്കർ അസീസ് ജേതാക്കൾ
    29/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.