മക്ക – കഴിഞ്ഞ മാസം (റജബ്) ഇരു ഹറമുകളിലും 7.8 കോടിയിലേറെ സന്ദര്‍ശകര്‍ എത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലുമായി ആകെ 7,88,43,425 സന്ദര്‍ശകരാണ് എത്തിയത്. കഴിഞ്ഞ മാസം 1,48,75,003 തീര്‍ഥാടകര്‍ ഉംറ കര്‍മം നിര്‍വഹിച്ചു. വിശുദ്ധ ഹറമില്‍ 3,49,54,367 വിശ്വാസികള്‍ നമസ്‌കാരം നിര്‍വഹിച്ചു. ഇതില്‍ 54,402 പേര്‍ ഹിജ്ര്‍ ഇസ്മായിലില്‍ (കഅബാലയത്തോട് ചേര്‍ന്നുള്ള അര്‍ധവൃത്താകൃതിയിലുള്ള പ്രദേശം) നമസ്‌കാരം നിര്‍വഹിച്ചു. പ്രവാചക പള്ളിയില്‍ 2,50,74,929 പേര്‍ നമസ്‌കാരം നിര്‍വഹിച്ചു. റൗദ ശരീഫില്‍ (പ്രവാചകന്റെ ഖബറിനും പ്രസംഗപീഠത്തിനും ഇടയിലുള്ള പ്രദേശം) നമസ്‌കാരം നിര്‍വഹിക്കാന്‍ 12,93,867 പേര്‍ക്ക് ഭാഗ്യം സിദ്ധിച്ചു. 25,90,857 പേര്‍ പ്രവാചകന്റെയും രണ്ടു അനുചരന്മാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തി അവര്‍ക്ക് സലാം ചൊല്ലിയതായും ഹറംകാര്യ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



