ദുബൈ– ദുബൈ ശൈഖ് സായിദ് റോഡിലെ കെട്ടിടത്തിന് മുകളിൽ ആകാശത്തുനിന്ന് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ട്. ആകാശത്തുവെച്ച് മിസൈൽ തടഞ്ഞു നശിപ്പിച്ചപ്പോൾ ഉണ്ടായ കഷ്ണങ്ങളാണ് കെട്ടിടത്തിന്റെ മുൻഭാഗത്ത് പതിച്ചത്. ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അധികൃതർ സ്ഥലത്തെത്തി കൂടുതൽ പരിശോധനകളും നടപടികളും നടത്തിവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



