സബിയ- പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കെ എം സി സി സബിയ ഏരിയ വൈസ് പ്രസിഡന്റ് ഷാഫി മണ്ണാർക്കാടിനും എക്‌സിക്യൂട്ടീവ് മെമ്പർ ശിഹാബ് കുന്നുംപുരത്തിനും സഹപ്രവർത്തകരുടെ സാന്നിധ്യത്തിൽ യാത്രയയപ്പ് നൽകി.
സബിയ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സെൻട്രൽ കെ എം സി സി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. സബിയ ഏരിയ പ്രസിഡന്റ് സാദിഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ ഫറോക്ക് സ്വാഗതം പറഞ്ഞു. ഷാഫിക്കും ശിഹാബിനും കമ്മറ്റിയുടെ ഉപഹാരങ്ങൾ നേതാക്കൾ കൈമാറി.
ഡോ മൻസൂർ നാലകത്ത്, സമീർ അമ്പലപ്പാറ, ആരിഫ് ഒതുക്കുങ്ങൽ, കുഞ്ഞിമുഹമ്മദ് (പീച്ചി), സാൻഫർ കാവന്നൂർ, സാലിം നെച്ചിയിൽ, അഫ്‌സൽ കാട്ടെകാടൻ, ഷബീർ താന്നിക്കൽ, അലി അക്ബർ, ഷാഫി വി ടി മണ്ണാർക്കാട്, ശിഹാബ് കുന്നുംപുറം സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







