റിയാദ് – റിയാദില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താന്‍ ഹൂത്തികളുടെ ശ്രമം. ഇന്ന് രാവിലെ റിയാദ് ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ തടഞ്ഞ് തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. റിയാദില്‍ അപകട സാധ്യതയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് നഗരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് എല്ലാവരോടും അഭ്യര്‍ഥിച്ചു. ഇതിന് പിന്നാലെയാണ് മിസൈല്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



