മസ്‌കറ്റ്- ഒമാനിലെ അൽ മുദൈബി വിലായത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി വൻതോതിൽ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി. നോർത്ത് അൽ ഷർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏകദേശം 10,000 ഒമാനി റിയാലിലധികം (ഏകദേശം 21 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്.
വീട്ടുടമസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. അറസ്റ്റിലായ വ്യക്തിക്കെതിരെ നിലവിൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഒമാൻ പൊലീസ് അധികൃതർ സ്ഥിരീകരിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



