Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • എം.കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ്: ജപ്തി ഭീഷണി ഒഴിവാക്കിയത് 49 ലക്ഷം രൂപ അടച്ച്
    • ശത്രുക്കളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹുര്‍മുസിലൂടെ കടന്നുപോകാമെന്ന് യു.എന്നില്‍ ഇറാന്‍
    • കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി നിദ: ദുബൈ ക്രൗൺ പ്രിൻസ് എൻഡുറൻസിൽ സ്വന്തമാക്കിയത് രണ്ടാം സ്ഥാനം
    • വിഷ വാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി നിദ: ദുബൈ ക്രൗൺ പ്രിൻസ് എൻഡുറൻസിൽ സ്വന്തമാക്കിയത് രണ്ടാം സ്ഥാനം

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ25/03/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നിദ അൻജും
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ- ലോകത്തിലെ മികച്ച താരങ്ങൾ പങ്കെടുത്ത ദുബൈ ക്രൗൺ പ്രിൻസ് എൻഡുറൻസ് റൈഡിൽ (ലേഡീസ് വിഭാഗം) ചരിത്ര നേട്ടം സ്വന്തമാക്കി മലയാളി പെൺകുട്ടി നിദ അൻജും ചേലാട്ട്. ‘റേസർബാക്ക് വിങ്‌സ് ഓഫ് ഗ്രേസ്’ എന്ന കുതിരയുടെ പുറത്തേറിയാണ് അസാധാരണമായ ഇച്ഛാശക്തിയോടെ നിദ ദുബൈ ഇന്റർനാഷനൽ എൻഡുറൻസ് സിറ്റിയിൽ 120 കിലോമീറ്റർ ദൂരം കുതിച്ചത്.

    നാല് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ ആദ്യ ഘട്ടത്തിൽ 40 കിലോമീറ്റർ ദൂരം മൂന്നാം സ്ഥാനക്കാരിയായി പൂർത്തിയാക്കിയ നിദ, പിന്നീടുള്ള രണ്ട് നിർണായക ഘട്ടങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി വിജയ പ്രതീക്ഷ ശക്തമാക്കി. അവസാന ലാപ്പിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നിദക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. 98 ലോകോത്തര താരങ്ങൾ അണിനിരന്ന മത്സരത്തിൽ 35 പേർക്ക് മാത്രമാണ് ഫിനിഷിങ് ലൈൻ മറികടക്കാനായത്. മലപ്പുറം തിരൂർ സ്വദേശിയും ദുബായ് കെ എം സി സി പ്രസിഡണ്ടും റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ അൻവർ അമീൻ ചേലാട്ടിന്‍റെയും മിന്നത്തിന്‍റെയും മകളാണ് നിദ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫ്രാൻസിൽ നടന്ന 160 കിലോമീറ്റർ വേൾഡ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഈ 22 വയസ്സുകാരിയുടെ പേരിലാണ്. കുതിരയോട്ടത്തിൽ ത്രീ സ്റ്റാർ പദവി നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതിയും നിദക്ക് സ്വന്തം. പന്ത്രണ്ടാം വയസ്സിലാണ് നിദ കുതിരയോട്ടം അഭ്യസിച്ചു തുടങ്ങിയത്. സഹോദരി ഡോ. ഫിദ അൻജും ചേലാട്ടും പ്രചോദനവുമായി ഒപ്പമുണ്ട്. അടുത്ത ലക്ഷ്യം വേൾഡ് സീനിയർ ചാംപ്യൻഷിപ്പും ലോകത്തിലെ ഏറ്റവും കഠിനമായ ‘മംഗോൾ ഡെർബി’യുമാണെന്ന് നിദ പറയുന്നു. പ്രശസ്ത താരം അലി അൽ മുഹൈരിയുടെ മാർഗനിർദ്ദേശത്തിൽ തഖത് സിങ് റാവു നൽകിയ പരിശീലനമാണ് കുതിരയോട്ടക്കാരി എന്ന നിലയിൽ നിദയെ രൂപപ്പെടുത്തിയത്.യു കെ യിലെ ബർമിങ്ങാം സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദം നേടിയ നിദ, സ്പെയിനിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai horse ricing
    Latest News
    എം.കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ്: ജപ്തി ഭീഷണി ഒഴിവാക്കിയത് 49 ലക്ഷം രൂപ അടച്ച്
    25/03/2026
    ശത്രുക്കളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹുര്‍മുസിലൂടെ കടന്നുപോകാമെന്ന് യു.എന്നില്‍ ഇറാന്‍
    25/03/2026
    കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    25/03/2026
    കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി നിദ: ദുബൈ ക്രൗൺ പ്രിൻസ് എൻഡുറൻസിൽ സ്വന്തമാക്കിയത് രണ്ടാം സ്ഥാനം
    25/03/2026
    വിഷ വാതകം ശ്വസിച്ച് മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.