ദുബൈ– അബുദാബി റോഡിലെ വാഹനാപകടത്തിൽ കാസർകോട് നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗർ ബദ്‌രിയ്യ മൻസിലിൽ പി.എം.അബ്ദുൽ ഖാദറിർ – നഫീസ ദമ്പതികളുടെ മകൻ അയ്യൂബ് അൻസാരി(43) മരണപ്പെട്ടു.
ദുബൈയിൽനിന്ന് അബുദാബിയിലേക്കു കാറിൽ പോകുമ്പോൾ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അപകടം സംഭവിച്ചത്. അബുദാബിയിലെ കമ്പനിയിൽ പിആർഒ ആണ്. കാറിലുണ്ടായിരുന്ന മറ്റൊരാൾക്കു പരുക്കേറ്റു.
ഭാര്യ: ഫാത്തിമത്ത് തസ്നി.
മക്കൾ: മുഹമ്മദ് ആലിം, ആയിഷ ആസ്ഹ. സഹോദരങ്ങൾ: മഹമൂദ്, ഹമീദ്, നാസർ, ബഷീർ, ശമീമ ,റഫീഖ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട് പോയി ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group