കുവൈത്ത് സിറ്റി – പ്രവാസികള്‍ക്കെതിരെ മനഃപൂര്‍വം വ്യാജ കുറ്റങ്ങള്‍ കെട്ടിച്ചമച്ച പോലീസ് ഉദ്യോഗസ്ഥനെ ജഡ്ജി അബ്ദുല്‍വഹാബ് അല്‍മുഅയ്‌ലിയുടെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി പത്തു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പ്രതിക്ക് 800 കുവൈത്തി ദീനാര്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും കോടതി ഉത്തരവിട്ടു. കൈക്കൂലിക്കു വേണ്ടി ഏതാനും പ്രവാസികള്‍ക്കെതിരെ ദുരുദ്ദേശ്യപരമായ കുറ്റങ്ങള്‍ കെട്ടിച്ചമച്ച കേസിലാണ് പോലീസ് ഉദ്യോഗസ്ഥനെ കോടതി ശിക്ഷിച്ചത്. തലസ്ഥാന ഗവര്‍ണറേറ്റിലെ പോലീസ് സ്‌റ്റേഷനില്‍ നിയമിക്കപ്പെട്ട മിലിട്ടറി ഉദ്യോഗസ്ഥനായ പ്രതി പ്രവാസികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കെട്ടിച്ചമക്കുകയായിരുന്നു. പ്രവാസികളുടെ നിയമപരമായ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍, ചിലരുടെ നാടുകടത്തല്‍ നടപടികള്‍ എളുപ്പമാക്കാനും മറ്റു ചിലരെ നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തിയും കൈക്കൂലി ആവശ്യപ്പെട്ട് ഇത്തരം നിയമ വിരുദ്ധ പ്രവൃത്തിയിലൂടെ സുരക്ഷാ മേഖലയുടെ സമഗ്രത പ്രതി തകര്‍ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



