Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 10
    Breaking:
    • ഇസ്രായേൽ ആക്രമണം; ഖത്തറിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടു
    • മലയാളി താരങ്ങൾ മിന്നിത്തിളങ്ങി; വിബിന്റെ ഹാട്രിക്കും,ഐമന്റെ ഡബിളും, ഇന്ത്യക്ക് തകർപ്പൻ ജയം
    • ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു
    • ഗാസയ്ക്ക് കുവൈത്തിന്റെ തുടർസഹായം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ഏഴാമത്തെ വിമാനം
    • ഗാസയിൽ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കൊല്ലപ്പെട്ടത് 2,444 പേർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്ത് സർക്കാർ പൗരന്മാരുടെ കടങ്ങൾ തീർക്കുന്നു: 5,000 ദിനാർ വരെയുള്ള ബാധ്യതകൾ ഒഴിവാക്കി

    മുഹമ്മദ് അശ്ഫാഖ്By മുഹമ്മദ് അശ്ഫാഖ്10/07/2025 Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കടക്കെണിയിലായ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ സര്‍ക്കാര്‍ തീര്‍പ്പാക്കുന്നു. 5,000 കുവൈത്ത് ദീനാറില്‍ (16,000 അമേരിക്കന്‍ ഡോളര്‍) കവിയാത്ത കടബാധ്യതയുള്ള 400 ലേറെ കുവൈത്തി പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കടക്കെണിയില്‍ കുടുങ്ങിയ പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കാനുള്ള മൂന്നാമത്തെ ദേശീയ കാമ്പെയ്നിന്റെ ഭാഗമായാണിത്.


    സ്ഥാപിത നടപടിക്രമങ്ങള്‍ക്കനുസൃതമായി കടബാധ്യത തീര്‍പ്പാക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കാനായി നീതിന്യായ മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംപ്ലിമെന്റേഷന് ഗുണഭോക്താക്കളുടെ പേരുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സാമൂഹികകാര്യ മന്ത്രാലയ ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍അജമി അറിയിച്ചു. കടബാധ്യതയില്‍ കുടുങ്ങിയവരുടെ കേസുകള്‍ പഠിക്കാന്‍ സ്ഥാപിച്ച സുപ്രീം കമ്മിറ്റിക്കു കീഴിലെ ആറ് സാങ്കേതിക, നിയമ സമിതികളുടെ യോജിച്ച ശ്രമങ്ങളുടെ ഫലമാണ് അര്‍ഹരായ 400 ലേറെ പേരുടെ കടബാധ്യതകള്‍ തീര്‍പ്പാക്കാന്‍ തീരുമാനിച്ചത്. നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന കേസുകളുടെ അവലോകനം കമ്മിറ്റികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗുണഭോക്താവ് കുവൈത്തി പൗരനായിരിക്കണമെന്നും 2023 ലും 2024 ലും നടത്തിയ കടബാധ്യതകള്‍ തീര്‍പ്പാക്കാനുള്ള രണ്ട് കാമ്പെയ്നുകളില്‍ നിന്ന് പ്രയോജനം ലഭിക്കാത്തവരായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്. കടബാധ്യതയുള്ള പൗരന്മാര്‍ക്ക് തിരിച്ചടവ് പൂര്‍ത്തിയായതായി അറിയിക്കുന്ന ഔദ്യോഗിക സന്ദേശങ്ങള്‍ സഹല്‍ ആപ്പ് വഴി ലഭിക്കുമെന്ന് ഡോ. ഖാലിദ് അല്‍അജ്മി പറഞ്ഞു. പതിനായിരം ദീനാറില്‍ കവിയാത്ത കടബാധ്യതയുള്ള പൗരന്മാരുടെ രണ്ടാം ബാച്ചിന്റെ ഫയലുകള്‍ കമ്മിറ്റികള്‍ നിലവില്‍ പരിശോധിക്കുന്നുണ്ട്. ലഭ്യമായ ഫണ്ടുകള്‍ക്കനുസരിച്ച് ഇവരുടെ ബാധ്യകളും തീര്‍പ്പാക്കുമെന്ന് ഡോ. ഖാലിദ് അല്‍അജമി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Debt Relief Government Support Kuwait Citizens Loan Settlement
    Latest News
    ഇസ്രായേൽ ആക്രമണം; ഖത്തറിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ഹമാസ് നേതാക്കൾ രക്ഷപ്പെട്ടു
    09/09/2025
    മലയാളി താരങ്ങൾ മിന്നിത്തിളങ്ങി; വിബിന്റെ ഹാട്രിക്കും,ഐമന്റെ ഡബിളും, ഇന്ത്യക്ക് തകർപ്പൻ ജയം
    09/09/2025
    ചെസ്സിൽ പുതുചരിത്രം; 16-കാരൻ അഭിമന്യു മിശ്ര ഗുകേഷിനെ അട്ടിമറിച്ചു
    09/09/2025
    ഗാസയ്ക്ക് കുവൈത്തിന്റെ തുടർസഹായം; 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ഏഴാമത്തെ വിമാനം
    09/09/2025
    ഗാസയിൽ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കൊല്ലപ്പെട്ടത് 2,444 പേർ
    09/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.