കുവൈത്ത് സിറ്റി– യു.എസ് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അബദ്ധത്തില്‍ വെടിവെച്ചിട്ട് കുവൈത്ത്. എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍ തുടങ്ങിയ മൂന്ന് യുദ്ധവിമാനങ്ങളാണ് കുവൈത്ത് അബദ്ധത്തില്‍ വെടിവച്ചിട്ടത്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിനിടെ സൗഹൃദപരമായ വെടിവെപ്പായിരുന്നു ഇത്. ഇറാനെതിരായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയെ പിന്തുണച്ച് പറക്കുന്നതിനിടെ മാര്‍ച്ച് 1 ന് രാത്രി 11:03 ന് കുവൈത്ത് വ്യോമ പ്രതിരോധ സേന യു.എസ് വിമാനങ്ങള്‍ അബദ്ധത്തില്‍ വെടിവച്ചിടുകയായിരുന്നെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വിമാനങ്ങളിലുണ്ടായിരുന്ന ആറു ജീവനക്കാരും രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചതായും ജീവനക്കാരെ ഒഴിപ്പിച്ച് മെഡിക്കല്‍ വിലയിരുത്തലിനും ചികിത്സക്കുമായി ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രാലയ വക്താവ് കേണല്‍ സൗദ് അല്‍അത്വാന്‍ പറഞ്ഞു. ഇവരുടെ നില ഭദ്രമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



