കുവൈത്ത് സിറ്റി– കുവൈത്തിൽ 25 വർഷത്തോളം പ്രവാസിയായിരുന്ന കോഴിക്കോട് ചേമഞ്ചേരി സ്വദേശി പൂക്കാട് വാളിയിൽ മുഹമ്മദലി (57) നാട്ടിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ടാക്സി ഡ്രൈവറായിരുന്ന മുഹമ്മദലി അസുഖത്തെ തുടർന്ന് കുവൈത്തിൽ ചികിത്സയിലായിരുന്നു. അടുത്തിടെയാണ് നാട്ടിൽ എത്തിയത്.
ഭാര്യ- സുഹറ കണ്ണൻ കടവ്
മക്കൾ- ഫർഷാദ് (കുവൈത്ത്), ഫനു, ഫഹീമ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



