Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • ഇസ്‌ലാമിക് ജിഹാദ്, ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍ സൈന്യം
    • സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    • വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    • ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    • എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി

    Ayyoob PBy Ayyoob P05/02/2026 Kuwait Accident Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കഴിഞ്ഞ മാസം 11 ന് സുലൈബിയ ജയിലുണ്ടായ അഗ്നിബാധയില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ അന്ത്യശ്വാസം വലിച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍ ഫസ്റ്റ് വാറന്റ് ഓഫീസര്‍ ഖാലിദ് അഹ്‌മദ് അല്‍ശറഫിന്റെ മയ്യിത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും വന്‍ ജനാവലിയുടെയും സാന്നിധ്യത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ അല്‍സുലൈബിഖാത്ത് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ്, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍വഹാബ് അല്‍വുഹൈബ്, ആഭ്യന്തര മന്ത്രാലയത്തിലെയും മറ്റ് സൈനിക, സുരക്ഷാ വകുപ്പുകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നേതാക്കള്‍ എന്നിവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

    മരിച്ച ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ശൈഖ് ഫഹദ് തന്റെ അഗാധമായ അനുശോചനവും ആത്മാര്‍ഥമായ സഹതാപവും രേഖപ്പെടുത്തി​. അമീര്‍ ശൈഖ് മിശ്അല്‍ അല്‍അഹ്‌മദ് അല്‍ജാബിര്‍ അല്‍സ്വബാഹ്, കിരീടാവകാശി ശൈഖ് സ്വബാഹ് അല്‍ഖാലിദ് അല്‍ഹമദ് അല്‍സ്വബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്‌മദ് അല്‍അബ്ദുല്ല അല്‍അഹ്‌മദ് അല്‍സ്വബാഹ് എന്നിവരുടെ അനുശോചനങ്ങളും കുടുംബത്തെ ശൈഖ് ഫഹദ് അറിയിച്ചു. തന്റെ കടമ നിര്‍വഹിക്കുന്നതില്‍ രക്തസാക്ഷി കാണിച്ച സമര്‍പ്പണത്തെയും ആത്മാര്‍ത്ഥതയെയും അദ്ദേഹം പ്രശംസിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ത്യാഗങ്ങള്‍ രാഷ്ട്രത്തിന് അഭിമാനത്തിന്റെയും ആദരവിന്റെയും ഉറവിടമായി തുടരുമെന്ന് ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡ്യൂട്ടിക്കിടെ രക്തസാക്ഷികളായവരുടെ പാരമ്പര്യം രാജ്യത്തിന്റെ സ്മരണയില്‍ എക്കാലവും പ്രകാശപൂരിതമായിരിക്കുമെന്നും അവരുടെ ത്യാഗങ്ങള്‍ ഒരിക്കലും വിസ്മരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അഭിമാനത്തിന്റെ ഉറവിടമായി നിലനില്‍ക്കുമെന്നും മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍വഹാബ് അല്‍വുഹൈബ് വ്യക്തമാക്കി. ജനുവരി 11 ന് സുലൈബിയയിലെ ജയില്‍ കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഖാലിദ് അഹ്‌മദ് അല്‍ശറഫ് അടക്കം ഏതാനും ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. അഗ്നിബാധയില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേണല്‍ സൗദ് നാസര്‍ അല്‍ഖംസാനും സര്‍ജന്റ് മുഹമ്മദ് സഅദ് അല്‍ഹാജ്രിയും നേരത്തെ മരണപ്പെട്ടിരുന്നു. ഖാലിദ് അഹ്‌മദ് അല്‍ശറഫ് മരണപ്പെട്ടതോടെ ജയില്‍ അഗ്നിബാധയില്‍ മരണപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident buried jail fire accident Kuwait
    Latest News
    ഇസ്‌ലാമിക് ജിഹാദ്, ഹമാസ് കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രായില്‍ സൈന്യം
    05/02/2026
    സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
    05/02/2026
    വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
    05/02/2026
    ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
    05/02/2026
    എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.