Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Kuwait

    ഇഖാമ നിയമം സമഗ്രമായി പരിഷ്‌രിച്ച് കുവൈത്ത്, കുവൈത്തി വനിതയിൽ ജനിച്ച കുഞ്ഞിന് 10വർഷത്തേക്ക് ഫീസില്ലാ ഇഖാമ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/12/2024 Kuwait 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – വിസ കച്ചവടം തടയുകയും പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിൽ ഇഖാമ നിയമം കുവൈത്ത് സമഗ്രമായി പരിഷ്‌കരിച്ചു. അറുപത് വര്‍ഷത്തിലേറെയായി പ്രാബല്യത്തിലുള്ള നിയമമാണ് പരിഷ്‌കരിച്ചിരിക്കുന്നത്. പുതിയ നിയമം രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നയം നവീകരിക്കാനും വിസ വ്യാപാരം, കുടിയേറ്റ തൊഴിലാളികളുടെ ചികിത്സ തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ലക്ഷ്യമിടുന്നു. കുവൈത്ത് പൗരത്വം നേടാത്തിടത്തോളം കാലം, കുവൈത്തി വനിതകള്‍ക്ക് വിദേശികളുമായുള്ള വിവാഹബന്ധങ്ങളില്‍ പിറക്കുന്ന മക്കള്‍ക്ക് പത്തു വര്‍ഷ കാലാവധിയുള്ള ഇഖാമ ഫീസ് കൂടാതെ പുതുക്കാം എന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. മെഡിക്കല്‍, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ആറ് മാസത്തില്‍ കൂടുതല്‍ കാലം രാജ്യത്തിന് പുറത്ത് കഴിഞ്ഞാലും ഈ കുട്ടികള്‍ക്ക് അവരുടെ ഇഖാമ നഷ്ടപ്പെടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിസ കച്ചവടവും ചൂഷണവും തടയാനും നിയമം ലക്ഷ്യമിടുന്നു. പണത്തിന് പകരമായി വിസ, ഇഖാമ, വിസ പുതുക്കല്‍ എന്നിവ സുഗമമാക്കുന്ന വ്യക്തികള്‍ക്ക് പുതിയ നിയമം കടുത്ത പിഴ ചുമത്തുന്നു. യഥാര്‍ത്ഥ റിക്രൂട്ട്മെന്റ് ആവശ്യത്തിനല്ലാതെ മറ്റ് ആവശ്യങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതില്‍ നിന്ന് തൊഴിലുടമകള്‍ക്ക് വിലക്കുണ്ട്. കൂടാതെ ശരിയായ അംഗീകാരമില്ലാതെ തൊഴിലാളികളെ മറ്റുള്ളവര്‍ ജോലിക്കെടുക്കുന്നില്ലെന്നും തൊഴിലുടമകള്‍ ഉറപ്പാക്കണം.

    ഫാമിലി വിസിറ്റ് വിസാ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടുന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ. ഇതിനുള്ള ഫീസ് നിശ്ചയിക്കുക ആഭ്യന്തര മന്ത്രാലയമാണ്. മുന്‍ തൊഴിലാളി രാജ്യം വിട്ടതിനു ശേഷം പുതിയ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനുള്ള കാത്തിരിപ്പ് കാലാവധി ആറു മാസത്തില്‍ നിന്ന് നാലു മാസമായി കുറക്കുന്നതും നിയമത്തില്‍ ഉള്‍പ്പെടുന്നു.

    അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മനുഷ്യക്കടത്തിനും ചൂഷണത്തിനും എതിരായ നടപടികള്‍ നിയമം ശക്തമാക്കുന്നു. നിയമ ലംഘകര്‍ക്ക് പിഴയും തടവും ലഭിക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ കനത്ത പിഴ ലഭിക്കും.
    കുവൈത്തില്‍ ഇഖാമ നിയമം നവീകരിക്കാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായ പുതിയ നിയമം ആറ് മാസത്തിനകം പ്രാബല്യത്തില്‍ വരും. രാജ്യത്ത് താമസിക്കുന്ന എല്ലാവര്‍ക്കും ന്യായമായ പരിഗണന ഉറപ്പാക്കുന്നതിനൊപ്പം സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് റെസിഡന്‍സി ആന്റ് സിറ്റിസണ്‍ഷിപ്പ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍അദ്‌വാനി പറഞ്ഞു. ഇഖാമ അപേക്ഷകള്‍ കാര്യക്ഷമമാക്കാനും കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള കുവൈത്ത് വിസ വെബ്‌സൈറ്റ് അപ്ഡേറ്റുകള്‍ക്കൊപ്പം ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iqama Kuwait
    Latest News
    വൈദ്യുതി മീറ്റര്‍ കേടുവരുത്തിയാല്‍ ഒരു ലക്ഷം റിയാല്‍ പിഴ, കടുപ്പിച്ച് സൗദി വൈദ്യുതി റെഗുലേറ്ററി
    05/07/2025
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.