Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 21
    Breaking:
    • 15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുഎഇ
    • റിയാദ് കെഎംസിസി ധർമ്മടം മണ്ഡലം “മുന്നൊരുക്കം” പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
    • ഫിഫ ലോകകപ്പിലെ 1000-ാം മത്സരം; ആഞ്ഞടിച്ച് ജപ്പാനീയൻ സുനാമി, കണ്ണീരോടെ മടങ്ങി ടുണീഷ്യ
    • അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ലെബനോനിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചു‍
    • കുവൈത്തില്‍ 18 കോടി ഡോളര്‍ പൊതുഫണ്ട് തട്ടിപ്പ് കേസുകളില്‍ നാല് പേര്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    കുവൈത്തില്‍ 18 കോടി ഡോളര്‍ പൊതുഫണ്ട് തട്ടിപ്പ് കേസുകളില്‍ നാല് പേര്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2026 Kuwait Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – പതിനെട്ട് കോടി ഡോളറിന്റെ പൊതുഫണ്ട് തട്ടിപ്പ് കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഒരു വനിത അടക്കം നാല് പേരെ ക്രിമിനല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഏതാനും മേഖലകളില്‍ നടത്തിയ ഊര്‍ജിതമായ തിരച്ചില്‍, അന്വേഷണം, ഫീല്‍ഡ് ഓപ്പറേഷനുകള്‍ എന്നിവയിലൂടെയാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. ഒളിച്ചോടിയ എല്ലാ കുറ്റവാളികളെയും കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ബന്ധപ്പെട്ട സുരക്ഷാ വകുപ്പുകള്‍ 24 മണിക്കൂറും ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

    തങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാനും രക്ഷപ്പെടാനും ആരെയും അനുവദിക്കില്ല.
    തങ്ങള്‍ക്കെതിരെ വിധിന്യായങ്ങള്‍ നിലനില്‍ക്കുന്ന എല്ലാ വ്യക്തികളും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മുന്നില്‍ കീഴടങ്ങി, തങ്ങളുടെ നിയമപരമായ പദവി പരിഹരിക്കണം. റെയ്ഡുകള്‍, അറസ്റ്റ്, തടങ്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിയമപ്രകാരമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കാനായി കാത്തിരിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജുഡീഷ്യല്‍ വിധികള്‍ നടപ്പാക്കുക എന്നത് നിയമപരമായ കടമയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്ന ആളുകളെ പിടികൂടാനും നിയമത്തിന്റെ അന്തസ്സ് ഉറപ്പിക്കാനും സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കാനുമുള്ള സുരക്ഷാ കാമ്പെയ്നുകള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Public fund fraud
    Latest News
    15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി യുഎഇ
    21/06/2026
    റിയാദ് കെഎംസിസി ധർമ്മടം മണ്ഡലം “മുന്നൊരുക്കം” പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
    21/06/2026
    ഫിഫ ലോകകപ്പിലെ 1000-ാം മത്സരം; ആഞ്ഞടിച്ച് ജപ്പാനീയൻ സുനാമി, കണ്ണീരോടെ മടങ്ങി ടുണീഷ്യ
    21/06/2026
    അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം ലെബനോനിൽ നിന്ന് സൗദിയിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചു‍
    21/06/2026
    കുവൈത്തില്‍ 18 കോടി ഡോളര്‍ പൊതുഫണ്ട് തട്ടിപ്പ് കേസുകളില്‍ നാല് പേര്‍ അറസ്റ്റില്‍
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version