റിയാദ്– കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടന്‍സ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മലസ് കാന്റീന്‍ ലോഞ്ച് ലുലു റൂഫ്‌ടോപ് അരേനയില്‍ നടന്ന സംഗമം റിയാദ് മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് ഓമശ്ശേരി റമദാന്‍ സന്ദേശം കൈമാറി. ചീഫ് ഓര്‍ഗനൈസര്‍ കെ.സി. ഷാജു അധ്യക്ഷനായിരുന്നു.
കോഴിക്കോടന്‍സ് ആറാം സീസണ്‍ ലോഞ്ചിങ് സെറിമണിയോടനുബന്ധിച്ച് നടത്തിയ ഷോര്‍ട് വീഡിയോ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഫിജിന കബീറിനുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനവും മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ശബ്‌നം ഷംസുദ്ദീന് ലത്തീഫ് തെച്ചിയും മൂന്നാം സ്ഥാനം നേടിയ അനീഷ റഹീസിന് മുനീബ് പാഴൂരും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വി.കെ.കെ. അബ്ബാസിന് ബഷീര്‍ പാരഗണ്‍, ഷാലിമ റാഫിക്ക് ഇബ്‌റാഹിം സുബ്ഹാന്‍, ഫൈസല്‍ പാഴൂരിന് റാഫി കൊയിലാണ്ടി എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി. ചടങ്ങില്‍ മുന്‍ ചീഫ് ഓര്‍ഗനൈസര്‍ ഹര്‍ഷദ് ഫറോക്ക്, അനില്‍ മാവൂര്‍, മുഹമ്മദ് ഷാഹിന്‍ എന്നിവര്‍ സംസാരിച്ചു. റയീസ് കെ പി, അബ്ദുള്‍റഷീദ് പൂനൂര്‍, നിസാം ചെറുവാടി, അന്‍സാര്‍ കൊടുവള്ളി, സി ടി സഫറുള്ള എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
നിഹാദ് കല്ലായി സ്വാഗതവും ആസിഫ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.



