ദോഹ– ‘ഞാൻ സ്പോർട്സിനെ തിരഞ്ഞെടുക്കുന്നു’ എന്ന ശീർഷകത്തിലുള്ള ഇത്തവണത്തെ ഖത്തർ ദേശീയ കായിക ദിനം കെഎംസിസി ഖത്തർ വിവിധവും വ്യത്യസ്തവുമായ പരിപാടികളോടെ ആഘോഷിച്ചു. ഐബിഎൻ അജയാൻ പ്രോജക്ട്സ് റിയൽ എസ്റ്റേറ്റുമായി സഹകരിച്ച് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പരിസരത്താണ് പരിപാടികൾ സംഘടിപ്പിച്ചത്.
വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ആവേശകരമായ ഫിറ്റ്നസ് ക്യാമ്പ്, വടംവലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബോൾ ഔട്ട്, മാർഷ്യൽ ആർട്സ്, കൂടാതെ കുട്ടികൾക്കും വനിതകൾക്കുമായി ഒരുക്കിയ വിവിധ കായിക മത്സരങ്ങൾ എന്നിവ പരിപാടികളുടെ പ്രധാന ആകർഷണങ്ങളായി.
ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 121 പേർ രക്തം ദാനം ചെയ്തു.
ഷൂട്ടൗട്ട് മത്സരത്തിൽ പാലക്കാട് വിജയികളായി. അൽഖോർ ഏരിയ റണ്ണറപ്പായി. ക്രിക്കറ്റിൽ കണ്ണൂർ വിജയികളും പാലക്കാട് റണ്ണറപ്പുമായി.
വടംവലിയിൽ മലപ്പുറം ജേതാക്കളും അൽഖോർ ഏരിയ റണ്ണറപ്പുമായി.


സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി സ്വകാര്യ സന്ദർശനാർത്ഥം ദോഹയിലെത്തിയ നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി അബ്ദുറഹിമാൻ, ഇൻകാസ് ജനറൽ സെക്രട്ടറി കെവി ബോബൻ, നിഹാദ് അലി, ഇസ്മായി തെലങ്കാന (പാരിസ് ഹൈപ്പർമാർക്കറ്റ്), കെഎംസിസി ഖത്തർ ഉപദേശക സമിതി അംഗങ്ങളായ എസ്എഎം ബഷീർ, അബ്ദുന്നാസർ നാച്ചി, കെഎംസിസിയുടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.


ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പിഎസ്എം ഹുസൈൻ നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ അൻവർ ബാബു, അബൂബക്കർ പുതുക്കുടി, ടിടികെ ബഷീർ, ആദം കുഞ്ഞി സിദ്ധീഖ് വാഴക്കാട്, അജ്മൽ നബീൽ,
അഷ്‌റഫ് ആറളം, താഹിർ താഹക്കുട്ടി വി ടി എം സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ഫൈസൽ കേളോത്ത്, ശംസുദ്ധീൻ വാണിമേൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



