അബുദാബി: കാസര്‍കോട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു.
കാസര്‍കോട് കാഞ്ഞങ്ങാട് പെരിയ നവോദയ നഗര്‍ സ്വദേശി അബ്ദു റഹീം ബദവി (38)ആണ് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടത്. ഹൃദയാഘാതം ആണെന്നാണ് നിഗമനം.
അബുദാബിയിൽ ഡെസേര്‍ട്ട് ഹെയര്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയിൽ ജീവനക്കാരനായിരുന്നു.
നേരെത്തെ കാസര്‍കോട് ജാമിഅ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ അധ്യാപകനായിരുന്ന അദ്ദേഹം നാലുമാസം മുമ്പാണ് ജോലി ആവശ്യാര്‍ഥം അബുദാബിയിലെത്തിയത്.
ഭാര്യ : ഫെബിന.
മക്കൾ : ഫാത്തിമ റസാന, ഖദീജ റഫീന,മറിയം റൂഹാ, മുഹമ്മദ് റൈഹാൻ.
ഐ.സി.എഫ് വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍
നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്ന് വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







