Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    • റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    • പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    • കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    • ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവിന് സമാപനം

    മാനവ കുലത്തെ വിമലീകരിക്കുന്നതിൽ സാഹിത്യോത്സവ് ഉൽകൃഷ്ട ദൗത്യം നിർവഹിക്കുന്നുവെന്ന് ഹസ്സൻ ചെറൂപ്പ പറഞ്ഞു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/12/2025 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – കലാലയം സാംസ്കാരിക വേദി ജിദ്ദ സിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. പ്രവാസി വിദ്യാർത്ഥി-യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കല, സാഹിത്യ, സാംസ്കാരിക, സർഗാത്മക മികവുകൾ അവതരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി ഗ്ലോബൽ തലത്തിൽ നടന്നു കൊണ്ടിരിക്കുന്ന പ്രവാസി സാഹിത്യോത്സവിൽ ജിദ്ദ സിറ്റി സോൺ പരിധിയിലെ മഹ്ജർ, ഷറഫിയ, ബലദ്, ബഹ്‌റ, സുലൈമാനിയ, ഖുമ്ര സെക്ടറുകളിൽ നിന്ന് പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങളിലായി ഇരുന്നൂറിലേറെ പ്രതിഭകളാണ് മാറ്റുരച്ചത്.

    നുസ്‌ല അൽ ബദ്ർ ഓഡിറ്ററിയത്തിൽ 11 വേദികളിലായി 70 മത്സരയിനങ്ങളിലാണ് സാഹിത്യവിരുന്ന് നടന്നത്. 238 പോയിന്റുകൾ നേടി ഷറഫിയ സെക്ടർ ചാമ്പ്യൻ കിരീടം കരസ്ഥമാക്കി. മഹ്ജർ (203 പോയിന്റ്),സുലൈമാനിയ (191പോയിന്റ് ) സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഷറഫിയ സെക്ടറിലെ ഹാദി ഷഹീദ് കലാപ്രതിഭയും ബലദ് സെക്ടറിലെ മുബാറക് നൂറാനി സർഗ്ഗപ്രതിഭയും ആയി. സുലൈമാനിയ സെക്ടറിലെ ഫന്ന ഫാത്തിമ വനിത വിഭാഗത്തിൽ നിന്ന് സർഗ്ഗപ്രതിഭയായി. വിജയികൾ 2026 ജനുവരി 23ന് മക്കയിൽ വെച്ച് നടക്കുന്ന സൗദി വെസ്റ്റ് നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഉദ്ഘാടന സംഗമം ജിദ്ദ ICF ചാപ്റ്റർ പ്രസിഡന്റ്‌ ഹസ്സൻ സഖാഫി നിർവഹിച്ചു. യഹിയ ഖലീൽ നൂറാനി, അബൂ മിസ്ബാഹ് ഐക്കരപ്പടി, യാസർ അറഫാത്ത്‌ AR നഗർ , മൂസ സഖാഫി എന്നിവർ സംബന്ധിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ജിദ്ദ സിറ്റി സോൺ ചെയർമാൻ ഖാജാ സഖാഫിയുടെ അധ്യക്ഷതയിൽ ഹസ്സൻ ചെറൂപ്പ ഉദ്ഘാടനം ചെയ്തു.

    ബഹുസ്വര സമൂഹത്തില്‍ വെറുപ്പിന്റെ കനലുകള്‍ കെടുത്താനും സ്‌നേഹസൗഭ്രാത്രത്തിന്റെയും ഒരുമയുടെയും കണ്ണികള്‍ക്ക് ഈടുറപ്പിക്കാനും
    അതുവഴി മാനവകുലത്തെ വിമലീകരിക്കുകയെന്ന ഉല്‍കൃഷ്ട ദൗത്യം സാധ്യമാവുകയും ചെയ്യുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
    ജിദ്ദ സിറ്റി സോൺ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് വലിയപറമ്പ് സന്ദേശ പ്രഭാഷണം നടത്തി.സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ (ICF), അബ്ദുറസ്സാഖ് മാസ്റ്റർ (KMCC), അനസ് ബാവ (നവോദയ ), സൈനുദ്ധീൻ ഫൈസി പൊന്മള (SIC), ഹക്കീം പാറക്കൽ ( OICC), ഗഫൂർ കൊണ്ടോട്ടി (ജിദ്ദ മീഡിയ ഫോറം ), മൻസൂർ ചുണ്ടമ്പറ്റ (RSC ഗ്ലോബൽ ) എന്നിവർ സംസാരിച്ചു. മുഹ്സിൻ സഖാഫി പ്രാർത്ഥന നിർവഹിച്ചു. ഷക്കീർ പെടേന സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jiddah jiddha city zone sahithyolsav
    Latest News
    ഒമാനിൽ വാഹനാപകടത്തിൽ രണ്ട് ബേപ്പൂർ സ്വദേശികൾ മരിച്ചു
    24/02/2026
    റിയാദ് എയര്‍ കയ്‌റോയിലേക്കും സര്‍വീസുകൾ ആരംഭിക്കുന്നു
    24/02/2026
    പ്രതിവര്‍ഷം 3,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇത്തിഹാദ്
    24/02/2026
    കുടുംബ സംവിധാനങ്ങൾക്കെതിരെയുള്ള നിഷേ​ധാ​ത്മ​ക പ്ര​വ​ണ​ത ആ​പ​ത്ത്​; ഡോ. അബ്ദുസമദ് സ​മ​ദാ​നി
    24/02/2026
    ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കമ്പനി തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ബിജെപിക്ക് സംഭവാന നൽകിയത് 30 കോടി
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.