Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, May 20
    Breaking:
    • ന്യൂയോർക്ക് വാൾസ്ട്രീറ്റിലെ പ്രശസ്തമായ ചാർജിംഗ് ബുൾ പ്രതിമയ്ക്ക് സമീപം കാർ തീപിടിച്ചു പൊട്ടിത്തെറിച്ചു
    • ഇസ്ലാം എപ്പോഴും സമാധാനത്തിന് മുൻ‌തൂക്കം നൽകുന്നു: സുബൈർ പീടിയേക്കൽ
    • അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ചെസ് ടൂർണമെന്റ് സമാപിച്ചു
    • അത്യുഷ്ണം: തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് ഹജ് മന്ത്രാലയത്തിന്റെ കടുത്ത മുന്നറിയിപ്പ്
    • അഹമ്മദി നെജാദിനെ ഇറാന്റെ ഭരണത്തലവനാക്കാന്‍ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇസ്ലാം എപ്പോഴും സമാധാനത്തിന് മുൻ‌തൂക്കം നൽകുന്നു: സുബൈർ പീടിയേക്കൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/05/2026 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് എപ്പോഴും സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനാണ് ഇസ്ലാം മതം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് ഐഎസ്എം (ISM) സംസ്ഥാന പ്രസിഡന്റ്‌ സുബൈർ പീടിയേക്കൽ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ സംഘടിപ്പിച്ച ‘ഹുദൈബിയ്യ: മാറ്റത്തിന്റെ മാറ്റൊലികൾ’ എന്ന വിഷയത്തിലുള്ള സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുദ്ധത്തിലും സംഘർഷത്തിലും അല്ല, മറിച്ച് സമാധാനത്തിലാണ് കാര്യമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ശത്രുക്കൾ മുന്നോട്ടുവെച്ച കടുത്തതും പ്രയാസകരവുമായ നിബന്ധനകൾ പോലും പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് പ്രവാചകൻ ഹുദൈബിയ്യാ സന്ധിയിൽ ഒപ്പുവെച്ചത്. പ്രത്യക്ഷത്തിൽ മുസ്ലിംകൾക്ക് തിരിച്ചടിയെന്ന് തോന്നിയ ഈ വിട്ടുവീഴ്ചാ നടപടിയെയാണ് പിന്നീട് വിശുദ്ധ ഖുർആൻ ‘വ്യക്തമായ വിജയം’ എന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

    പരിശുദ്ധ ഉംറ കർമ്മം നിർവ്വഹിക്കാൻ എത്തിയ പ്രവാചകനും അനുയായികളും അക്കൊല്ലം മക്കയിലേക്ക് കടക്കാതെ തിരിച്ചുപോവുക, അടുത്ത വർഷം മാത്രം ഉംറ നിർവ്വഹിക്കുക, പത്ത് വർഷത്തേക്ക് ഇരുവിഭാഗങ്ങൾക്കുമിടയിൽ യാതൊരുവിധ യുദ്ധവും പാടില്ല, ശത്രുപക്ഷത്ത് നിന്ന് ആരെങ്കിലും മുസ്ലിംകളുടെ കൂടെ ചേർന്നാൽ അവരെ തിരിച്ചയക്കണം, എന്നാൽ മുസ്ലിംകളിൽ ആരെങ്കിലും ശത്രുക്കളുടെ കൂടെ കൂടിയാൽ അവരെ തിരിച്ചുവിടേണ്ടതില്ല, മറ്റ് ഗോത്രങ്ങൾക്ക് തങ്ങൾക്ക് താല്പര്യമുള്ള കക്ഷികളുമായി സഖ്യത്തിലാകാം തുടങ്ങിയവയായിരുന്നു ഹുദൈബിയ്യാ സന്ധിയിലെ പ്രധാന വ്യവസ്ഥകൾ. എല്ലാ നിലക്കും മുസ്ലിംകൾക്ക് നഷ്ടമെന്ന് തോന്നിച്ച ഈ കരാർ ഒപ്പിട്ട സമയത്ത് പ്രവാചകന്റെ അടുത്ത അനുയായികൾ പോലും കടുത്ത നിരാശയിലായിരുന്നു. എന്നാൽ കരാറിലൂടെ പ്രദേശത്ത് സമാധാനം ഉറപ്പായതോടെ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടന്നു. കരാറെഴുതാൻ ശത്രുപക്ഷത്ത് മുന്നിൽ നിന്നവർ പോലും പിന്നീട് ഇസ്ലാമിലേക്ക് കടന്നുവരുന്ന അത്ഭുതകരമായ കാഴ്ചയാണ് ചരിത്രത്തിലുണ്ടായത്. ഇത്തരം ചരിത്ര സംഭവങ്ങളിൽ നിന്ന് നാം വലിയ പാഠങ്ങൾ ഉൾക്കൊള്ളണമെന്നും നന്മയുടെ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സമാധാനാന്തരീക്ഷം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർന്ന് ചടങ്ങിൽ ‘ഹജ്ജിന്റെ ആത്മീയ പാഠങ്ങൾ’ എന്ന വിഷയത്തിൽ പ്രമുഖ ഇസ്ലാഹീ പ്രഭാഷകൻ അലി ശാക്കിർ മുണ്ടേരി സംസാരിച്ചു. പ്രപഞ്ച നാഥന് മുന്നിൽ മനുഷ്യൻ പൂർണ്ണമായും കീഴൊതുങ്ങുന്ന മഹത്തായ ആരാധനാ കർമ്മമാണ് ഹജ്ജ് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ച ഇബ്രാഹിം നബിയാണ് ചരിത്രത്തിൽ ആദ്യമായി ഹജ്ജിന്റെ വിളംബരം നടത്തിയത്. ലോകത്ത് ജീവിച്ചുപോയ പല പ്രമുഖരെയും വരുംതലമുറകൾ സ്വാഭാവികമായി മറന്നുപോകാറുണ്ട്. ഇബ്രാഹിം നബിയുടെ പേരിൽ ഇന്നുവരെ ഒരു എയർപോർട്ടോ ബിൽഡിങ്ങോ പ്രതിമയോ ഒന്നും തന്നെ ആരും നിർമ്മിച്ചിട്ടില്ല. എങ്കിലും ലോകത്തെ മുസ്ലിംകളെപ്പോലെ തന്നെ ക്രൈസ്തവരും യഹൂദരുമെല്ലാം അദ്ദേഹത്തെ ഇന്നും ആദരവോടെ ഓർക്കുന്നുണ്ട്. ഹജ്ജിന്റെ ഓരോ കർമ്മങ്ങളിലും ആ പ്രവാചകന്റെ സ്മരണകളാണ് നമ്മിലേക്ക്‌ കടന്നുവരുന്നത്.

    വലിയ കൊട്ടാരങ്ങളിലും വമ്പൻ വീടുകളിലും ആഡംബരത്തോടെ ജീവിക്കുന്നവർ പോലും ഹജ്ജ് വേളയിൽ മിനയിലും അറഫയിലുമൊക്കെ എത്തി സാധാരണ ടെന്റുകളിലാണ് കഴിയുന്നത്. മുസ്‌ദലിഫയിൽ എത്തുമ്പോൾ ആ ടെന്റ് പോലുമില്ലാതെ വെറും ആകാശത്തിന് താഴെ അവർ രാപ്പാർക്കുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വസ്ത്രങ്ങൾ വാങ്ങാൻ ശേഷിയുള്ളവരും അതില്ലാത്തവരുമായ മുഴുവൻ മനുഷ്യരും ഒരേപോലെ രണ്ട് കഷ്ണം വെള്ളവസ്ത്രം മാത്രം ധരിച്ചാണ് ഈ കർമ്മങ്ങൾ ചെയ്യുന്നത്. മനുഷ്യൻ തന്റെ സൃഷ്ടാവിന്റെ മുന്നിൽ സർവ്വതും സമർപ്പിക്കുന്നതിന്റെ ഏറ്റവും മനോഹരമായ കാഴ്ചയാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ചടങ്ങിൽ നൂരിഷ വള്ളിക്കുന്ന് സ്വാഗതം ആശംസിച്ചു. അബ്ബാസ് ചെമ്പൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. ഷിഹാബ് സലഫി സമാപന പ്രസംഗം നടത്തുകയും ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Islam
    Latest News
    ന്യൂയോർക്ക് വാൾസ്ട്രീറ്റിലെ പ്രശസ്തമായ ചാർജിംഗ് ബുൾ പ്രതിമയ്ക്ക് സമീപം കാർ തീപിടിച്ചു പൊട്ടിത്തെറിച്ചു
    20/05/2026
    ഇസ്ലാം എപ്പോഴും സമാധാനത്തിന് മുൻ‌തൂക്കം നൽകുന്നു: സുബൈർ പീടിയേക്കൽ
    20/05/2026
    അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ചെസ് ടൂർണമെന്റ് സമാപിച്ചു
    20/05/2026
    അത്യുഷ്ണം: തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് ഹജ് മന്ത്രാലയത്തിന്റെ കടുത്ത മുന്നറിയിപ്പ്
    20/05/2026
    അഹമ്മദി നെജാദിനെ ഇറാന്റെ ഭരണത്തലവനാക്കാന്‍ ട്രംപ് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്
    20/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.