Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 12
    Breaking:
    • അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച നടത്തി; യെമനില്‍ ഇടപെടരുതെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടതായി ട്രംപ്
    • സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
    • സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
    • പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്‌കോൺ
    • സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മോഡിയുമായി ചർച്ച നടത്തി-മലേഷ്യൻ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച നടത്തി; യെമനില്‍ ഇടപെടരുതെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടതായി ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/09/2026 Gulf Iran Latest Top News UAE World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി – ന്യൂഡല്‍ഹിയില്‍ നടന്ന പതിനെട്ടാമത് ബ്രിക്‌സ് നേതാക്കളുടെ ഉച്ചകോടിക്കിടെ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാനും ചര്‍ച്ച നടത്തി. പരസ്പര താല്‍പ്പര്യമുള്ള നിരവധി പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുവരും വിശകലനം ചെയ്തു. മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന്റെയും, ജനങ്ങളുടെ സമാധാനത്തിനും വികസനത്തിനുമുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന്റെയും പ്രാധാന്യവും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ അധ്യക്ഷതയിലാണ് പതിനെട്ടാമത് ബ്രിക്‌സ് നേതാക്കളുടെ ഉച്ചകോടി ന്യൂഡല്‍ഹിയില്‍ നടക്കുന്നത്.
    പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കല്‍ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ബ്രിക്‌സ് ഉച്ചകോടി അധ്യക്ഷപദവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാഷ്ട്രീയം, സുരക്ഷാ സഹകരണം, സാമ്പത്തിക-ധനകാര്യ വിഷയങ്ങള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയെല്ലാം ചര്‍ച്ചാവിഷയങ്ങളാണ്. 2024 ജനുവരി മുതല്‍ യു.എ.ഇ ബ്രിക്‌സില്‍ പൂര്‍ണ്ണ അംഗമായി പങ്കാളിയായിട്ടുണ്ട്. ബഹുമുഖ സഹകരണത്തിനായുള്ള രാജ്യത്തിന്റെ സമീപനത്തിന്റെ ഭാഗമാണ് ഈ അംഗത്വം. വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥകള്‍ക്കിടയില്‍ സാമ്പത്തിക വികസനം, വ്യാപാരം, നിക്ഷേപം, ആഗോള ഭരണം എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബ്രിക്‌സ് വേദി ഒരുക്കുന്നു.
    മിഡില്‍ ഈസ്റ്റില്‍ സമാധാനം പാലിക്കാന്‍ ചൈന, റഷ്യ, ഇറാന്‍, ഇന്ത്യ എന്നിവയുള്‍പ്പെടെ 11 അംഗങ്ങളുള്ള ബ്രിക്‌സ് ഗ്രൂപ്പ്, ഇന്ന് നടന്ന ഉച്ചകോടിയില്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. മിഡില്‍ ഈസ്റ്റ്, പശ്ചിമേഷ്യ മേഖലയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ ഞങ്ങള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. അതോടൊപ്പം, ഞങ്ങളുടെ ദേശീയ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്, പരമാവധി സംയമനം പാലിക്കാനും സാഹചര്യം കൂടുതല്‍ വഷളാക്കിയേക്കാവുന്ന നടപടികള്‍ ഒഴിവാക്കാനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു – ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.
    അതേസമയം, യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന സുപ്രധാന കപ്പല്‍പ്പാതയുടെ നിയന്ത്രണം ഏറ്റെടുത്ത, ഇറാന്‍ അനുകൂലികളായ യെമനിലെ ഹൂത്തി പോരാളികള്‍ യെമനില്‍ ഇടപെടരുതെന്ന് തങ്ങളോട് ആവശ്യപ്പെട്ടതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് പറഞ്ഞു. ഹൂത്തികള്‍ ഞങ്ങളെ വിളിച്ചിരുന്നു, അവര്‍ക്ക് ഞങ്ങളുമായി യുദ്ധം ചെയ്യാന്‍ താല്‍പ്പര്യമില്ല, ഞങ്ങള്‍ അവര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു – അയര്‍ലന്‍ഡിലെ ഡബ്ലിന്‍ സന്ദര്‍ശനത്തിനിടെ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran UAE
    Latest News
    അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച നടത്തി; യെമനില്‍ ഇടപെടരുതെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടതായി ട്രംപ്
    12/09/2026
    സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
    12/09/2026
    സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
    12/09/2026
    പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്‌കോൺ
    12/09/2026
    സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മോഡിയുമായി ചർച്ച നടത്തി-മലേഷ്യൻ പ്രധാനമന്ത്രി
    12/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.