കുവൈത്ത് സിറ്റി – ഇറാന്‍ ആക്രമണങ്ങളില്‍ കുവൈത്തില്‍ ഒരാള്‍ മരണപ്പെടുകയും 32 പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാവരും വിദേശ പൗരന്മാരാണ്. പരിക്കേറ്റവരെ ആവശ്യമായ വൈദ്യസഹായം നല്‍കാനായി അല്‍അദാന്‍ ആശുപത്രിയിലേക്ക് മാറ്റിയതായി മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റവരില്‍ പതിനഞ്ചു പേരെ പിന്നീട് വിദഗ്ധ ചികിത്സക്കായി ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സനദ് വിശദീകരിച്ചു. ശേഷിക്കുന്നവര്‍ ഇപ്പോഴും അല്‍അദാന്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും ആവശ്യമായ ശസ്ത്രക്രിയാ ഇടപെടലുകള്‍ക്കായി അഞ്ചു പേരെ ഓപ്പറേഷന്‍ തിയേറ്ററുകളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



