അബുദാബി – യു.എ.ഇ വ്യോമ പ്രതിരോധ സേന ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തടഞ്ഞതിനെ തുടര്‍ന്ന് അല്‍ശവാമിഖ് പ്രദേശത്ത് മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഇന്ത്യക്കാരന് നിസ്സാര പരിക്കേറ്റതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ അബുദാബി എമിറേറ്റിലെ അധികൃതര്‍ പ്രതികരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടണമെന്നും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി മീഡിയ ഓഫീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



