റിയാദ്- സൗദി അറേബ്യക്കെതിരെ ഹൂത്തികൾ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടതായി കണ്ടെത്തിയിട്ടുണ്ടെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ഡ്രോണുകളും മിസൈലുകളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവ കൈകാര്യം ചെയ്യാൻ പ്രവർത്തിച്ചുവരികയാണെന്നും സഖ്യസേനാ വക്താവ് അറിയിച്ചു.
അതേസമയം, റിയാദ് എയർപോർട്ടിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് നീട്ടിവെച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്ന് അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് വിമാനത്താവള സൗകര്യങ്ങളുടെ സുരക്ഷയും പ്രവർത്തന സുസജ്ജതയും പരിശോധിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് എയർപോർട്ടിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് നീട്ടിവെച്ചതെന്ന് അതോറിറ്റി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







