ജിദ്ദ- കഴിഞ്ഞ മണിക്കൂറുകളില് റിയാദ്, കിഴക്കന് പ്രവിശ്യ, ദക്ഷിണ സൗദി അറേബ്യ എന്നിവിടങ്ങളില് ഡ്രോണ് ആക്രമണങ്ങള് നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള് വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര് ജനറല് തുര്ക്കി അല് മാലികി അറിയിച്ചു. റിയാദ്, കിഴക്കന് പ്രവിശ്യ, ദക്ഷിണ സൗദി അറേബ്യ എന്നിവിടങ്ങള് ലക്ഷ്യമിട്ട് ഹൂത്തികള് തൊടുത്തുവിട്ട നാല് ഡ്രോണുകള് ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി സഖ്യസേന തടഞ്ഞ് നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







