Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ഗള്‍ഫിലെങ്ങും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം
    • പെരുന്നാൾ അവധി: ദുബൈയിലും അബുദാബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു
    • ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും
    • കുവൈത്തില്‍ സുപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഹിസ്ബുല്ല സംഘം അറസ്റ്റില്‍
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ മൂന്നു ഫലസ്തീന്‍ വനിതകള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കുവൈത്തില്‍ സുപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഹിസ്ബുല്ല സംഘം അറസ്റ്റില്‍

    നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി ചേർന്ന് വിദേശ ഏജൻസികളുടെ സഹായത്തോടെയാണ് ഇവർ അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/03/2026 Gulf Kuwait Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – കുവൈത്തിലെ സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട പത്തംഗ ഹിസ്ബുല്ല ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ പത്തുപേരും കുവൈത്ത് സ്വദേശികളാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. വിദേശത്തെ ഹിസ്ബുല്ല ക്യാമ്പുകളിൽ നിന്ന് ആയുധങ്ങൾ ഉപയോഗിക്കുന്നതിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിലും ഇവർ പ്രത്യേക പരിശീലനം നേടിയിരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൂസലൈബ് അറിയിച്ചു. ദേശീയ സുരക്ഷാ ഏജൻസി നടത്തിയ അതീവ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിനും അന്വേഷണത്തിനുമൊടുവിലാണ് രാജ്യത്തെ നടുക്കുമായിരുന്ന ഈ ആക്രമണ പദ്ധതി പരാജയപ്പെടുത്തിയത്.

    നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി ചേർന്ന് വിദേശ ഏജൻസികളുടെ സഹായത്തോടെയാണ് ഇവർ അട്ടിമറി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. ആക്രമണം നടത്തേണ്ട സുപ്രധാന കേന്ദ്രങ്ങളുടെ കൃത്യമായ വിവരങ്ങൾ (Coordinates) കൈമാറാൻ ഇവർ ശ്രമിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കാനും ജനങ്ങളിൽ ഭീതി വിതച്ച് അസ്ഥിരതയുണ്ടാക്കാനുമാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലായവർ തങ്ങൾ നടത്തിയ നീക്കങ്ങളെക്കുറിച്ച് വിശദമായ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവർക്കെതിരെയും ഭീകര സംഘടനകളുമായി സഹകരിക്കുന്നവർക്കെതിരെയും കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുവൈത്തിന്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും അട്ടിമറി നീക്കങ്ങളിൽ ഏർപ്പെടുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഗൂഢാലോചനകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

    സമാനമായ രീതിയിൽ കഴിഞ്ഞ തിങ്കളാഴ്ചയും ഹിസ്ബുല്ലയുമായി ബന്ധമുള്ള പതിനാറംഗ ഭീകര സംഘത്തെ കുവൈത്ത് സുരക്ഷാ സേന പിടികൂടിയിരുന്നു. 14 സ്വദേശികളും രണ്ട് ലെബനീസ് പൗരന്മാരുമടങ്ങുന്ന ഈ സംഘം വ്യക്തികളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ഏർപ്പെട്ടിരുന്നു. ഇവരുടെ പക്കൽ നിന്നും മാരകായുധങ്ങൾ, വെടിയുണ്ടകൾ, ഡ്രോണുകൾ, എൻക്രിപ്റ്റ് ചെയ്ത വാർത്താവിനിമയ ഉപകരണങ്ങൾ, മയക്കുമരുന്ന് എന്നിവയും അധികൃതർ കണ്ടെടുത്തിരുന്നു.

    https://twitter.com/i/status/2034360539606815211

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hezbollah Kuwait
    Latest News
    ഗള്‍ഫിലെങ്ങും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം
    19/03/2026
    പെരുന്നാൾ അവധി: ദുബൈയിലും അബുദാബിയിലും ഷാർജയിലും സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു
    19/03/2026
    ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും
    19/03/2026
    കുവൈത്തില്‍ സുപ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട ഹിസ്ബുല്ല സംഘം അറസ്റ്റില്‍
    19/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കില്‍ മൂന്നു ഫലസ്തീന്‍ വനിതകള്‍ കൊല്ലപ്പെട്ടു
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.