Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    • സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
    • നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    • ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    • സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ24/06/2026 UAE Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിന് വിരാമമിട്ട് അബുദാബിയിലെ സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ സുനിൽ മാടമ്പി ജന്മനാട്ടിലേക്ക് മടങ്ങുന്നു. സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് സുഹൃത്തുക്കളും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് കോട്ടപ്പുറം സ്വദേശിയായ സുനിൽ മാടമ്പി 1994 ജനുവരി ഒന്നിനാണ് മുംബൈയിൽ എത്തിയത്. തുടർന്ന് അതേവർഷം ജനുവരി 14-ഓടെ ദുബൈയിലേക്ക് മാറുകയും പിന്നീട് അബുദാബിയിൽ തുടരുകയുമായിരുന്നു. മാർക്കറ്റിംഗ് രംഗത്ത് 32 വർഷത്തിലേറെയായി സജീവമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം, 2004 മുതലാണ് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമാകുന്നത്.

    2007 മുതൽ അബുദാബി ശക്തി തിയറ്റേഴ്സിന്‍റെയും കേരള സോഷ്യൽ സെന്‍ററിന്‍റെയുംസജീവ പ്രവർത്തകനായി മാറിയ അദ്ദേഹം നിരവധി നാടക ക്യാമ്പുകളുടെ രക്ഷാധികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. ശക്തി തിയറ്റേഴ്സിന്‍റെ കലാ വിഭാഗം സെക്രട്ടറി, സാഹിത്യ വിഭാഗം സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2008 മുതൽ അബുദാബി മലയാളി സമാജത്തിലും പ്രവർത്തിച്ചു. ‘പെനാൽറ്റി ബോക്സ്’ (കഥാസമാഹാരം)’വിട്ടുപോവാനാവാത്ത ചുംബനങ്ങൾ’ (കവിതാലേഖന സമാഹാരം) എന്നീ രണ്ട് പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇതിനുപുറമേ, കായികരംഗത്തും മികവ് തെളിയിച്ച അദ്ദേഹം തന്‍റെ അമ്പതാം വയസ്സിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി വിസ്മയം സൃഷ്ടിച്ചിരുന്നു. പ്രവാസ മണ്ണിലെ മികച്ചൊരു കർഷകൻ കൂടിയായ അദ്ദേഹം കഴിഞ്ഞ 25 വർഷമായി അബൂദബിയിലെ തന്‍റെ താമസസ്ഥലത്തെ ടെറസിന് മുകളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. യാത്രയയപ്പ് ചടങ്ങിൽ സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ സംസാരിച്ചു. പ്രീതിയാണ് ഭാര്യ. മക്കൾ: ശ്രീസുധ, ശ്രീസ്മേര.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    farewell
    Latest News
    ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    24/06/2026
    സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
    24/06/2026
    നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    24/06/2026
    ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    24/06/2026
    സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version