Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 7
    Breaking:
    • ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കാൻ ദുബായിൽ ക്ലിക്ക് ആന്റ് ട്രാവൽ സേവനത്തിന് തുടക്കം
    • സൗദി മസാം പദ്ധതി; യമനിൽ 863 സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി
    • ഗൾഫ് സുരക്ഷ; അമേരിക്കയെ മാത്രം ആശ്രയിക്കാനാകില്ലെന്ന് ഖത്തർ
    • മെഡിക്കല്‍ ഉപകരണത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: സ്ഥാപനം അടച്ചുപൂട്ടി
    • എഞ്ചിൻ തകരാർ; കൊച്ചി- അബൂദാബി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കാൻ ദുബായിൽ ക്ലിക്ക് ആന്റ് ട്രാവൽ സേവനത്തിന് തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/09/2026 Gulf Latest Top News Travel UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    12 മുതൽ 15 സെക്കൻഡിനുള്ളിൽ ഇമിഗ്രേഷൻ നടപടി പൂർത്തിയാകും
    ദുബായ്- ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് ക്ലിക്ക് ആന്റ് ട്രാവൽ സേവനം ഔദ്യോഗികമായി ആരംഭിച്ചു. ഇതോടെ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ പ്രവേശന, പുറപ്പെടൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഏകദേശം 12 മുതൽ 15 സെക്കൻഡിനുള്ളിൽ ഓരോ നടപടിക്രമങ്ങളും പൂർത്തിയാക്കാനും സാധിക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ സേവനത്തിന്റെ സമാരംഭം പ്രഖ്യാപിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബായ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽമരി, എയർപോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ത്വലാൽ അഹ്മദ് അൽശൻഖീതി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
    തിരക്കേറിയ സമയങ്ങളിലും, അടിയന്തിര സാഹചര്യങ്ങളിലും മറ്റും ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും യാത്രക്കാരുടെ നടപടിക്രമങ്ങളുടെ പ്രോസസ്സിംഗ് കാര്യക്ഷമത മെച്ചപ്പെടുത്താനുമായി പുതിയ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നു.
    ബയോമെട്രിക് ഫിംഗർപ്രിന്റ് സാങ്കേതികവിദ്യ, മുഖം തിരിച്ചറിയൽ, ഇലക്ട്രോണിക് പാസ്‌പോർട്ട് റീഡിംഗ്, ഓട്ടോമേറ്റഡ് പ്രീ-സ്‌ക്രീനിംഗ്, സുരക്ഷിതമായ ആശയവിനിമയ ശൃംഖലയിലൂടെ യാത്രക്കാരുടെ വിവരങ്ങളിലേക്കുള്ള തൽക്ഷണ ആക്‌സസ് എന്നിവ ഈ സേവനം സംയോജിപ്പിക്കുന്നതായി അധികൃതർ പറഞ്ഞു.
    2026 മെയ് മാസത്തിനും ഓഗസ്റ്റ് അവസാനത്തിനും ഇടയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പൈലറ്റ് ഘട്ടത്തിൽ 31,373 യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ക്ലിക്ക് ആന്റ് ട്രാവൽ സേവനം വഴി പ്രോസസ്സ് ചെയ്തിരുന്നു.
    2025 ഒക്ടോബറിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3-ൽ യാത്രക്കാർക്കായി സേവനം സജീവമാക്കിയതോടെയാണ് ആദ്യ പൈലറ്റ് ഘട്ടം ആരംഭിച്ചത്. 2026 മെയ് മാസത്തിൽ രണ്ടാം പൈലറ്റ് ഘട്ടം ദുബായ് വിമാനത്താവള ടെർമിനലുകളിലുടനീളമുള്ള എല്ലാ യാത്രാ വിഭാഗങ്ങളിലേക്കും സേവനം വികസിപ്പിച്ചു. വിജയകരമായ പൈലറ്റ്, വിപുലീകരണ ഘട്ടങ്ങൾക്ക് ശേഷമാണ് ഇന്നലെ സേവനത്തിന്റെ ഔദ്യോഗിക സമാരംഭം പ്രഖ്യാപിച്ചത്.
    ക്ലിക്ക് ആന്റ് ട്രാവൽ സേവനം യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കും ജി.സി.സി പൗരന്മാർക്കും സന്ദർശകർക്കും ലഭ്യമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai GDRFA
    Latest News
    ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കാൻ ദുബായിൽ ക്ലിക്ക് ആന്റ് ട്രാവൽ സേവനത്തിന് തുടക്കം
    07/09/2026
    സൗദി മസാം പദ്ധതി; യമനിൽ 863 സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി
    07/09/2026
    ഗൾഫ് സുരക്ഷ; അമേരിക്കയെ മാത്രം ആശ്രയിക്കാനാകില്ലെന്ന് ഖത്തർ
    07/09/2026
    മെഡിക്കല്‍ ഉപകരണത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: സ്ഥാപനം അടച്ചുപൂട്ടി
    07/09/2026
    എഞ്ചിൻ തകരാർ; കൊച്ചി- അബൂദാബി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി
    07/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.