ദുബൈ – ദുബൈയില്‍ കുടുങ്ങിക്കിടക്കുന്ന ഇറാന്‍ പൗരന്മാരെ പ്രത്യേക വിമാന സര്‍വീസില്‍ നാട്ടിലെത്തിക്കുമെന്ന് ഇറാന്‍ അറിയിച്ചു. ദുബൈയില്‍ കുടുങ്ങിക്കിടക്കുന്ന 350 ഇറാന്‍ പൗരന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദുബൈയിലെ താമസം ദീര്‍ഘിച്ചതും തങ്ങളുടെ പക്കലുള്ള പണം തീര്‍ന്നതും വിസ കാലഹരണപ്പെട്ടതും കാരണം അവര്‍ക്ക് ഹോട്ടല്‍ താമസ സൗകര്യം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ദുബൈയില്‍ നിന്ന് ഇവരെ വിമാന മാര്‍ഗം പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്തിലെത്തിക്കും. അവിടെ നിന്ന് യാത്രക്കാരെ ഇറാനിലെ മശ്ഹദിലെത്തിക്കുകയാണ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



