റിയാദ് – റിയാദില്‍ അഞ്ചു ഡ്രോണുകള്‍ തകര്‍ത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. റിയാദ് പ്രവിശ്യയുടെ കിഴക്ക് മൂന്നു ഡ്രോണുകളും റിയാദിന് വടക്കുകിഴക്ക് ഒരു ഡ്രോണുമാണ് തകര്‍ത്തത്. റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജിന് കിഴക്ക് ക്രൂയിസ് മിസൈലും ഒരു ഡ്രോണും തകര്‍ത്തതായും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലും ഇന്ന് പുലര്‍ച്ചെ ഒരു ഡ്രോണ്‍ തകര്‍ത്തിരുന്നു.
റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ ഇന്ന് പുലര്‍ച്ചെ മിസൈല്‍ ആക്രമണ ശ്രമമുണ്ടായതായും എയര്‍ബേസിനു നേരെ വിക്ഷേപിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തതായും പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും അല്‍ഖര്‍ജിനു നേരെ മിസൈല്‍ ആക്രമണ ശ്രമങ്ങളുണ്ടായിരുന്നു.



