Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    • അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    • കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    • കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്; കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് ഫെബ്രുവരി 6ന്, 750 ൽ പരം കായികതാരങ്ങൾ പങ്കെടുക്കും

    Ayyoob PBy Ayyoob P04/02/2026 Gulf Qatar Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് 2026 ഫെബ്രുവരി 6 വെള്ളിയാഴ്ച ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവിധ കാറ്റഗറികളിലായി നടക്കുന്ന 37 മത്സരങ്ങളിൽ 750ൽ പരം കായികതാരങ്ങൾ മാറ്റുരക്കും. മത്സരങ്ങള്‍ രാവിലെ 7 മണി മുതല്‍ ആരംഭിക്കും. അന്താരാഷ്ട്രാ മാസ്റ്റേര്‍സ് ടൂര്‍ണമെന്റുകളിലുള്‍പ്പടെ ഇന്ത്യക്കായി മത്സരിച്ച കായികതാരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളത്തിൽ ഇറങ്ങും. ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ (ക്യു.എസ്‌.എഫ്‌.എ) അംഗീകാരത്തോടെയാണ്‌ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്സും, ഗെയിംസും ഉള്‍പ്പെടുന്ന പ്രവാസികള്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന സമ്പൂര്‍ണ്ണ കായിക മേളയാണ്‌ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ്.

    100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, വടം വലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിംഗ് എന്നിവയില്‍ വിവിധ കാറ്റഗറികളിലായി 37 മത്സരങ്ങള്‍ നടക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം മത്സരങ്ങളായിരിക്കും നടക്കുക. പുരുഷന്മാരില്‍ 20 മുതല്‍ 35 വയസുവരെ എ കാറ്റഗറിയായും 35 നു മുകളിലുള്ളവരെ ബി കാറ്റഗറിയായും 50 നു മുകളില്‍ പ്രായമുള്ളവരെ മാസ്റ്റേര്‍സ് കാറ്റഗറിയായും ഉള്‍പ്പെടുത്തും. വനിതാ വിഭാഗത്തില്‍ 20 മുതല്‍ 30 വയസുവരെ എ കാറ്റഗറിയായും 30 നു മുകളില്‍ പ്രായമുള്ളവരെ ബി കാറ്റഗറിയായും പരിഗണിച്ചായിരിക്കും മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക. ജനറല്‍ കാറ്റഗറിയില്‍ 3000 മീറ്റര്‍ ഓട്ടമത്സരവും നടക്കും. ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ചാമ്പ്യന്മാരാകുന്ന ടീമുകള്‍ക്ക് ട്രോഫിയും നല്‍കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിദ്ധ്യം വിളിച്ചോതുന്ന മീറ്റില്‍ പങ്കെടുക്കുന്ന കായിക താരങ്ങളും ടീമുകളെ പിന്തുണയ്ക്കുന്ന കൂട്ടായ്മകളും അണി നിരക്കുന്ന മാര്‍ച്ച് പാസ്റ്റ് മീറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്‌. വൈകീട്ട് 3.30 മണിക്കാണ്‌ മാര്‍ച്ച് പാസ്റ്റ്. ചെണ്ടമേളം, ആയോധന കലകള്‍, ഒപ്പന, കോല്‍ക്കളി, നൃത്തങ്ങള്‍ തുടങ്ങിയ തനത് കലാരൂപങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും.

    ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന കായിക സംഘടനയാണ്‌ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്. ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ മുന്‍ വര്‍ഷങ്ങളിലും സംഘടിപ്പിച്ച് വരുന്ന കായികമേളയുടെ തുടര്‍ച്ചയാണിത്. ഏതൊരു ഇന്ത്യക്കാരനും വിവിധ ടീമുകളുടെ ഭാഗമാവാന്‍ കഴിയുന്നതാണ്‌. രജിസ്ട്രേഷന്‍ നടപടികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ഐക്യവും കായിക ശേഷിയും പ്രകടിപ്പിക്കുന്ന ഒരു വലിയ സാമൂഹിക-കായികോത്സവമായി കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് മാറുമെന്നും സംഘാടകർ പറഞ്ഞു.

    ഖത്തറിലെ പ്രമുഖ ഇലക്ട്രോ മെക്കാനിക്കല്‍ കോണ്ട്രാക്ടറായ അല്‍ അജ്ജാജ് ലിമിറ്റഡ് കമ്പനിയാണ്‌ മീറ്റിന്റെ മുഖ്യ പ്രായോജകർ. സ്പയർ പാർട്സ് വിതരണക്കാരായ ഓട്ടോ ഫാസ്റ്റ് ട്രാക്കും ആരോഗ്യ പരിപാലന രംഗത്തെ വിശ്വസ്ത നാമമായ റിയാദ മെഡിക്കല്‍ സെന്ററുമാണ്‌ പരിപാടിയുടെ സഹ പ്രയോജകർ. ഉദ്ഘാടന സമാപന സെഷനുകളിലായി കായിക, ആരോഗ്യ മന്ത്രാലയങ്ങളിലെ പ്രമുഖര്‍, സ്വദേശി പ്രമുഖർ, ഇന്ത്യൻ എംബസി പ്രതിനിധികൾ, വിവിധ അപ്പക്സ് ബോഡി ഭാരവാഹികൾ തുടങ്ങിയവര്‍ പങ്കെടുക്കും.

    പത്ര സമ്മേളനത്തില്‍ ആര്‍ ചന്ദ്രമോഹന്‍ (രക്ഷാധികാരി, കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ്) എഞ്ചിനിയര്‍ ഫൈസല്‍ കുന്നത്ത് (സി.ഇ.ഒ, അല്‍ അജ്ജാജ് ലിമിറ്റഡ് കമ്പനി), ഷിയാസ് കൊട്ടാരം (ജനറല്‍ മാനേജര്‍, ഓട്ടോ ഫാസ്റ്റ് ട്രാക്ക്), അല്‍താഫ് ഖാന്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍, റിയാദ മെഡിക്കല്‍ സെന്റര്‍), അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ ( പ്രസിഡന്റ്, എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്), അഹമ്മദ് ഷാഫി (ജനറല്‍ കണ്‍വീനര്‍, കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ്) റഹീം വേങ്ങേരി (കണ്‍വീനര്‍, കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ്) എന്നിവർ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Expats Sportive qatar qatar national sports Sports
    Latest News
    അൽ ഹസ്സയിൽ നിര്യാതനായ റോയി വർഗീസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിക്കും
    05/02/2026
    അഹ്‌ലൻ റമദാൻ ഡോ: ഹുസൈൻ മടവൂരും ഉനൈസ് പാപ്പിനിശ്ശേരിയും ജിദ്ദയിൽ ഫെബ്രുവരി ആറിന്
    05/02/2026
    കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മിറ്റിക്ക് പുതിയ നേതൃത്വം
    04/02/2026
    കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കും തിരിച്ചും പുതിയ വിമാന സർവീസ്, ആകാശ എയർ അടുത്ത മാസം 13 മുതൽ
    04/02/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    04/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.