മക്ക – പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കാനുള്ള പെര്‍മിറ്റുകള്‍ സംഘടിപ്പിച്ച് നല്‍കുമെന്നും വ്യാജ ഹജ് സേവനങ്ങള്‍ നല്‍കുമെന്നും സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയ ഈജിപ്തുകാരനെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നിയമ ലംഘകനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹജുമായി ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ഇവ ലംഘിക്കുന്നവരെ കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



