Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 8
    Breaking:
    • സൗദിയിൽ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തും- വിദേശകാര്യ സഹമന്ത്രി
    • യു.എ.ഇയിൽ നിന്ന് വിമാന സർവ്വീസുകളിൽ തടസ്സം തുടരുന്നു
    • അക്ഷരവെളിച്ചം പകർന്ന അധ്യാപകരെയും സ്‌കൂളിലെ നിശബ്ദ സേവകരെയും ആദരിച്ച് ‘ഹൃദയാദരം’
    • സൗദിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തി ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന
    • വാഹനാഭ്യാസ പ്രകടനം: മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു, വാഹനങ്ങള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയിൽ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തും- വിദേശകാര്യ സഹമന്ത്രി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം08/09/2026 Gulf Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയിൽ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട സൗദി അധികൃതരുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി, കൃഷി സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ് മേഖലയിൽ ബിരുദധാരികൾ വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവ മാനവവിഭശേഷി മന്ത്രാലയം, സൗദി എഞ്ചിനീയറിംഗ് കൗൺസിൽ, ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓർഗനൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഓൾ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Pleased to interact with a large cross-section of the vibrant Indian community in Saudi Arabia, at an event organised by the All-India Steering Committee under the patronage of the Embassy.

    Appreciated their invaluable contribution to strengthening India–Saudi Arabia ties across… pic.twitter.com/bNWng53cMd

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Kirti Vardhan Singh (@KVSinghMPGonda) September 7, 2026

    സൗദി മാനവവിഭവ ശേഷി വകുപ്പുമന്ത്രിയുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. വിവിധ സൗദി പദ്ധതികളിലേക്ക് ഇനിയും ഇന്ത്യക്കാരായ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് സൗദി മന്ത്രി പറഞ്ഞിട്ടുണ്ട്. ഇവിടെ മികച്ച അവസരങ്ങളുണ്ട്. വ്യാപാര, തൊഴിൽ, സാങ്കേതിക, സൈനിക മേഖലയിൽ ഇന്ത്യയും സൗദി അറേബ്യയും ഏറ്റവും നല്ല ബന്ധമാണുള്ളത്. പാസ്പോർട്ടുകൾ പെട്ടെന്ന് പുതുക്കി നൽകാനുള്ള നടപടികൾ സ്വീകരിക്കും. പാസ്പോർട്ടുകളുടെ കാലാവധി അവസാനിക്കുന്നതിന് ആറു മാസം മുമ്പ് മൊബൈലുകളിൽ സന്ദേശമെത്തുന്ന രീതിയിൽ ക്രമീകരണം നടത്തും. അത് വിദേശത്തുള്ളവർക്ക് വലിയ ഉപകാരമാകും. നാട്ടിൽ എൻക്വയറി വൈകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കും.
    27 ലക്ഷം ഇന്ത്യക്കാരാണ് ഇപ്പോൾ സൗദിയിലുള്ളത്. ഇവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് എംബസിയിലും കോൺസുലേറ്റിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാറുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസഡർ വിപുൽ അധ്യക്ഷനായിരുന്നു.വിദ്യാർഥികളുടെ വിവിധ കലാപ്രകടനങ്ങൾ നടന്നു. സ്റ്റിയറിംഗ് കമ്മിറ്റി അംഗവും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ ശിഹാബ് കൊട്ടുകാട് മന്ത്രിയെ ബൊക്കെ നൽകി ആദരിച്ചു. നിയാസ് അഹമ്മദ്, കെഎം കനകലാൽ, സന്തോഷ് ഷെട്ടി, മുഹമ്മദ് സൈഗം ഖാൻ, സലീം മാഹി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
    മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹമ്മദ് സുലൈമാൻ അൽറാജ്ഹി, പരിസ്ഥിതി സഹമന്ത്രി എഞ്ചിനീയർ മൻസൂർ ഹിലാൽ അൽമുശൈത്തി തുടങ്ങിയവരുമായി മന്ത്രി കീർത്തി വർധൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. അൽഫനാർ കമ്പനി ആസ്ഥാനവും സന്ദർശിച്ചു. ഇന്ത്യൻ ബിസിനസ് സമൂഹവുമായി സംവദിക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi Indian Community
    Latest News
    സൗദിയിൽ ഇന്ത്യക്കാരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തും- വിദേശകാര്യ സഹമന്ത്രി
    08/09/2026
    യു.എ.ഇയിൽ നിന്ന് വിമാന സർവ്വീസുകളിൽ തടസ്സം തുടരുന്നു
    08/09/2026
    അക്ഷരവെളിച്ചം പകർന്ന അധ്യാപകരെയും സ്‌കൂളിലെ നിശബ്ദ സേവകരെയും ആദരിച്ച് ‘ഹൃദയാദരം’
    08/09/2026
    സൗദിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂത്തി ആക്രമണം; ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന
    08/09/2026
    വാഹനാഭ്യാസ പ്രകടനം: മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു, വാഹനങ്ങള്‍ തകര്‍ത്തു
    08/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version