ഗുരുനാഥർക്ക് ഒപ്പം അന്നം വിളമ്പിയവർക്കും മുറ്റം തൂത്തവർക്കും ആദരം
മുക്കം- അക്ഷരവെളിച്ചം പകർന്ന ഗുരുനാഥന്മാരെയും വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് കരുത്തായ നിശബ്ദ സേവകരെയും കക്കാട് ജി.എൽ.പി സ്കൂളിൽ ആദരിച്ചു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹൃദയാദരം’ പരിപാടിയിൽ വർഷങ്ങളായി സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കുന്ന സലീന, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുന്ന ലക്ഷ്മി എന്നിവർക്കാണ് അധ്യാപകർക്കൊപ്പം ആദരം നൽകിയത്.
‘ഹൃദയാദരം’ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുനീർ പാറമ്മൽ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകർ ടി അഹമ്മദ് മാസ്റ്റർ, സി.ടി അബ്ദുൽഗഫൂർ മാസ്റ്റർ, ഇ.പി മെഹറുന്നീസ ടീച്ചർ, ജാനീസ് ജോസഫ്, അധ്യാപകരായ കെ.സി കോയക്കുട്ടി മാസ്റ്റർ, മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, എം. കോയക്കുട്ടി സുല്ലമി, കെ. ഹബീബ ടീച്ചർ, സ്കൂൾ എച്ച്.എം ജി ഷംസുദ്ദീൻ മാസ്റ്റർ, വിദ്യാഭ്യാസ വിദ്ഗ്ധൻ കെ.സി റിയാസ്, ഒ.എസ്.എ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി, എസ്.എം.സി ചെയർമാൻ കെ.സി അബ്ദുസ്സലാം, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ബീഗം, ടി.പി.സി മുഹമ്മദ് ഹാജി, ഷാക്കിർ മാസ്റ്റർ പാലിയിൽ, ഖൈറുന്നീസ ടീച്ചർ, കെ ഫിറോസ് മാസ്റ്റർ, ഇ.പി ഫർസാന ടീച്ചർ, ജലാലുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.







