കുവൈത്ത് സിറ്റി– സബ്സിഡി നിരക്കിൽ സർക്കാർ നൽകുന്ന ഡീസൽ വിദേശത്തേക്ക് കടത്തിയ കേസിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് കുവൈത്ത് ക്രിമിനൽ കോടതി തടവ് ശിക്ഷ വിധിച്ചു. കേസിൽ കുവൈത്ത് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനായ മുഖ്യപ്രതിക്കും സംഘത്തിലെ ഒരു ഇന്ത്യക്കാരനും ഏഴ് വർഷം വീതം തടവ് ശിക്ഷയാണ് കോടതി നൽകിയത്. കേസിൽ ഉൾപ്പെട്ട മറ്റ് നാല് ഇന്ത്യക്കാർക്ക് ഒരു മാസം വീതം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
വ്യാജ കസ്റ്റംസ് ഡിക്ലറേഷൻ രേഖകൾ നിർമ്മിച്ച് അനധികൃതമായി കടത്താൻ ശ്രമിച്ചതിനാണ് നടപടി. അതേസമയം, കേസിൽ ആരോപണവിധേയരായിരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥൻ, ഈജിപ്ഷ്യൻ സ്വദേശിയായ മാർക്കറ്റിംഗ് മാനേജർ എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







