Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • ഇറാനില്‍ നിന്ന് ഹാജിമാര്‍ എത്തിത്തുടങ്ങി
    • അമേരിക്കൻ സംഘത്തെ കാണാതെ ഇറാൻ വിദേശകാര്യ മന്ത്രി മടങ്ങി; പാകിസ്താന്റെ മധ്യസ്ഥശ്രമം പരാജയം
    • “വിശപ്പിനെതിരെ പോരാടാൻ ഈത്തപ്പഴം”; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്ടറി പ്രഖ്യാപിച്ച് യുഎഇ
    • ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
    • ഇറാനുമായുള്ള വിശ്വാസം വീണ്ടെടുക്കാൻ തലമുറകൾ വേണ്ടിവരും: യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    “വിശപ്പിനെതിരെ പോരാടാൻ ഈത്തപ്പഴം”; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്ടറി പ്രഖ്യാപിച്ച് യുഎഇ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ25/04/2026 Gulf Latest Top News UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ സംസ്കരണ ഫാക്ടറി രാജ്യത്ത് നിർമിക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
    ലോകമെമ്പാടുമായി പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികൾക്കും ദരിദ്ര വിഭാഗങ്ങൾക്കുമായാണ് ‘വൺ ബില്യൺ മീൽസ് ഡേറ്റ്സ് ഫാക്ടറി’ നിർമിക്കുന്നത്. ഈന്തപ്പഴം ചേർത്ത 15 കോടി ഭക്ഷ്യ ഉത്പന്നങ്ങൾ പ്രതിവർഷം ഉത്പാദിപ്പിക്കാനാണ് സംരംഭം ലക്ഷ്യമിടുന്നത്.

    “ദൈവം ഈന്തപ്പന മരങ്ങൾ കൊണ്ട് ദൈവം യുഎഇയെയും നമ്മുടെ പ്രദേശത്തേയും അനുഗ്രഹിച്ചു. നമുക്ക് ചുറ്റുമുള്ള നിരവധി സമൂഹങ്ങൾ അതിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇന്ന്,ലോകമെമ്പാടുമുള്ള വിശപ്പിനെതിരെ പോരാടാൻ സഹായിക്കുന്ന ഉയർന്ന മൂല്യമുള്ള ഒരു ഭക്ഷ്യ ഉൽപ്പന്നമായി ഈത്തപ്പഴത്തെ മാറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു. അതിന് ദൈവം തന്നെയാണ് അനുഗ്രഹം നൽകുന്നത്”,ശൈഖ് മുഹമ്മദ് എക്‌സിൽ കുറിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലോകത്തിന് മുന്നിൽ യു.എ.ഇ അവതരിപ്പിക്കുന്ന പുതിയ മാനുഷിക പദ്ധതിയാണിത്. ഭക്ഷ്യസുരക്ഷയും പിന്നാക്ക സമൂഹങ്ങൾക്ക് മെച്ചപ്പെട്ട ജീവിത നിലവാരവും ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിപുലീകരണമാണ് പുതിയ സംരംഭം.

    പ്രശസ്ത വ്യവസായി മിർവൈസ് അസീസിയുടെ 20 കോടി ദിർഹം സംഭാവനയോടെ മർഗാമിലാണ് പദ്ധതി ആരംഭിക്കുന്നത്. ഫാക്ടറിയുടെ പ്രവർത്തനങ്ങൾക്ക് അൽ ബറാക്ക ഡേറ്റ്സ് മേൽനോട്ടം വഹിക്കും. രാജ്യത്തെ ഈന്തപ്പഴ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് പ്രാദേശിക ഫാമുകളിൽനിന്ന് മാത്രമായിരിക്കും ഈന്തപ്പഴങ്ങൾ ശേഖരിക്കുക. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താനും ആഗോള വിപണിയിലേക്കുള്ള ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കാനും ഫാക്ടറി മികച്ച സംഭാവനകൾ നൽകുമെന്നാണ്
    വിലയിരുത്തൽ.
    അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ പ്രത്യേക പ്രവർത്തന, സംഭരണ യൂണിറ്റുകളും ഉൾപ്പെടുന്നു. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയും ദുബൈ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം,യു.എ.ഇ. ഉപപ്രധാനമന്ത്രിയും സാമ്പത്തിക മന്ത്രിയും ദുബൈ ഒന്നാം ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ രണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dates Dubai
    Latest News
    ഇറാനില്‍ നിന്ന് ഹാജിമാര്‍ എത്തിത്തുടങ്ങി
    25/04/2026
    അമേരിക്കൻ സംഘത്തെ കാണാതെ ഇറാൻ വിദേശകാര്യ മന്ത്രി മടങ്ങി; പാകിസ്താന്റെ മധ്യസ്ഥശ്രമം പരാജയം
    25/04/2026
    “വിശപ്പിനെതിരെ പോരാടാൻ ഈത്തപ്പഴം”; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്ടറി പ്രഖ്യാപിച്ച് യുഎഇ
    25/04/2026
    ഒഴുക്കില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
    25/04/2026
    ഇറാനുമായുള്ള വിശ്വാസം വീണ്ടെടുക്കാൻ തലമുറകൾ വേണ്ടിവരും: യു.എ.ഇ
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version