Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 1
    Breaking:
    • എം.എസ്.എഫിന് പുതിയ ഭാരവാഹികൾ, ഷറഫുദ്ദീൻ പ്രസിഡന്റ്, സ്വാഹിബ് മുഹമ്മദ് ജന.സെക്രട്ടറി
    • യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
    • പ്രമുഖ പണ്ഡിതന്‍ സൈനുദ്ദീന്‍ ബാഖവി കൂരിയാട് അന്തരിച്ചു
    • തലമറച്ചു യാത്ര ചെയ്യണമെന്ന് സദാചാര പോലീസ്, ഉദ്യോഗസ്ഥയെ മെട്രോയില്‍ നിന്ന് പുറത്താക്കി യുവതികള്‍
    • റിയാദില്‍ മലയാളി ഡ്രൈവറെ ആക്രമിച്ച് കവർച്ചാ സംഘം കാര്‍ കവര്‍ന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്

    എമിറേറ്റ്‌സ് ഐഡി, ബയോമെട്രിക് വിവരങ്ങൾ എന്നിവ അംഗീകാരമില്ലാത്ത വ്യക്തികൾക്കോ ഏജൻസികൾക്കോ കൈമാറരുതെന്ന് അധികൃതർ
    റയ ഫാത്തിമBy റയ ഫാത്തിമ01/09/2026 Gulf Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് വ്യാജ ഏജൻറുമാരുടെ തട്ടിപ്പുകൾക്കെതിരേ ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി. എമർജൻസി സർട്ടിഫിക്കറ്റ്, എക്‌സിറ്റ് പെർമിറ്റ്, വിസ ക്രമവത്കരണം, എമിറേറ്റ്‌സ് ഐഡി, ജോലി വാഗ്ദാനം എന്നിവയുടെ പേരിൽ പ്രവാസികൾക്കിടയിൽ വ്യാപകമായി സാമ്പത്തിക തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Important Advisory for Indian Nationals in the UAE pic.twitter.com/EAqoVGgKku

    — India in Dubai (@cgidubai) August 31, 2026

    ബ്ലൂ കോളർ തൊഴിലാളികളാണ് ഇത്തരം തട്ടിപ്പുകളിൽ കൂടുതലായി ഇരയാകുന്നത്. സഹായം വാഗ്ദാനം ചെയ്ത് സമീപിക്കുന്ന തട്ടിപ്പുകാർ ഇരകളുടെ മുഖവും വിരലടയാളവും അടക്കമുള്ള ബയോമെട്രിക് വിവരങ്ങൾ സ്‌കാൻ ചെയ്‌തെടുത്ത ശേഷം, അവർ അറിയാതെ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് വായ്പകളും ക്രെഡിറ്റ് കാർഡുകളും തരപ്പെടുത്തുന്നു.
    ഇത്തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ കാരണം പ്രവാസികൾക്ക് വലിയ പിഴയും യാത്രാവിലക്കും ചിലപ്പോൾ ജയിൽ ശിക്ഷ വരെ നേരിടേണ്ടി വരുന്ന സാഹചര്യമുള്ളതിനാൽ പാസ്പോർട്ട്, എമിറേറ്റ്‌സ് ഐഡി, ബയോമെട്രിക് വിവരങ്ങൾ എന്നിവ അംഗീകാരമില്ലാത്ത വ്യക്തികൾക്കോ ഏജൻസികൾക്കോ കൈമാറരുതെന്ന് അധികൃതർ വ്യക്തമാക്കി.
    യുഎഇ സർക്കാരിൻറെ ഔദ്യോഗിക കേന്ദ്രങ്ങളിൽ അല്ലാതെ മൂന്നാം കക്ഷി സേവനദാതാക്കൾക്ക് ഇത്തരം വിവരങ്ങൾ നൽകരുതെന്നും ഇന്ത്യൻ കോൺസുലേറ്റോ എംബസിയോ യാതൊരു കാരണവശാലും അപേക്ഷകരിൽ നിന്ന് വിരലടയാളമോ മുഖം/കണ്ണ് സ്‌കാനിങ്ങോ ആവശ്യപ്പെടാറില്ലെന്നും കോൺസുലേറ്റ് അറിയിച്ചു.
    സംശയകരമായ സാഹചര്യങ്ങളിൽ പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിൻറെ ടോൾ ഫ്രീ നമ്പറിലോ (80046342) വാട്‌സാപ്പ് വഴിയോ (00971543090571) ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indian consulate UAE Passport
    Latest News
    എം.എസ്.എഫിന് പുതിയ ഭാരവാഹികൾ, ഷറഫുദ്ദീൻ പ്രസിഡന്റ്, സ്വാഹിബ് മുഹമ്മദ് ജന.സെക്രട്ടറി
    01/09/2026
    യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
    01/09/2026
    പ്രമുഖ പണ്ഡിതന്‍ സൈനുദ്ദീന്‍ ബാഖവി കൂരിയാട് അന്തരിച്ചു
    01/09/2026
    തലമറച്ചു യാത്ര ചെയ്യണമെന്ന് സദാചാര പോലീസ്, ഉദ്യോഗസ്ഥയെ മെട്രോയില്‍ നിന്ന് പുറത്താക്കി യുവതികള്‍
    01/09/2026
    റിയാദില്‍ മലയാളി ഡ്രൈവറെ ആക്രമിച്ച് കവർച്ചാ സംഘം കാര്‍ കവര്‍ന്നു
    01/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version