Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    • നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    • മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    • 2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    • ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    സിറ്റി ഫ്ലവര്‍ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചു; ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ ഓഫറുകൾ

    അല്‍അസ്സാം മാളിലെ ഗ്രൗണ്ട് ഫ്ലോറിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/08/2025 Gulf Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്– സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ നജറാനിൽ പ്രവർത്തനം ആരംഭിച്ചു. അല്‍അസ്സാം മാളിലെ ഗ്രൗണ്ട് ഫ്ലോറിലാണ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചത്. സിറ്റി ഫ്ലവര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ്‌ കോയ എന്നിവരാണ് ഉദ്ഘാടനം നിർവഹിച്ചത്.

    ഏറ്റവും വിലക്കുറവിൽ എന്നും സൗദിയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങള്‍ നൽകാൻ സിറ്റി ഫ്ലവര്‍ നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് സാധിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ 200 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്‍റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിച്ചു.100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിൻ്റെ വൗചര്‍ നേടാന്‍ അവസരം ഒരുക്കിയിരുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി വിവിധ സമ്മാന മത്സര പദ്ധതികളും നജ്റാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ഒരുക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും പത്ത് പേര്‍ക്ക് പത്ത് ടി വി സമ്മാനമായി നറുക്കെടുപ്പിലൂടെ നല്‍കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്വാദിഷ്ടമായ ഭക്ഷ്യവിഭവങ്ങളുടെ വലിയൊരു ശ്രേണിയും അവിടെ ഒരുക്കിയിട്ടുണ്ട്. സൗദിയില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ നജ്റാനിലെ ഹൈപ്പറില്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ഭക്ഷണം കഴിക്കുന്നതിനായി ഫുഡ്‌ കോര്‍ട്ട് എന്നിവയും പുതിയ ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്.

    സൗദി- ഇന്ത്യന്‍ പച്ചകറികള്‍, വിവിധ രാജ്യങ്ങളിലെ പഴവര്‍ഗങ്ങള്‍, മത്സ്യം, റെഡ് മീറ്റ്‌, ലോകോത്തര തുണിത്തരങ്ങള്‍, ആരോഗ്യ സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങള്‍, പാദരക്ഷകള്‍, ഫാഷന്‍ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയര്‍വര്‍ഗങ്ങള്‍, ഡ്രൈഫ്രൂട്‌സ് തുടങ്ങിയ ഡിപ്പാര്‍ട്‌മെന്റുകളിലായി ഇരുപത്തി അയ്യായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിൻ്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെൻ്റ് വക്താക്കള്‍ അറിയിച്ചു.

    സീനിയര്‍ ഡയറക്ടര്‍ ഇ.കെ റഹീം, ഡയറക്ടര്‍ റാഷിദ്‌ അഹമ്മദ്‌, സിഇഓ അന്‍വര്‍ സാദത്ത്‌, നജറാനിലെ സൗദി പൗര പ്രമുഖര്‍, വി പി ഫിനാന്‍സ് ഹസീബ് റഹ്മത്ത് , എ ജി എം ഓപറേഷന്‍സ് അഭിലാഷ് നമ്പ്യാര്‍, സ്റ്റോര്‍ മാനേജര്‍ ഷിന്റോ മോഹന്‍, അന്‍സാര്‍, മറ്റു ഷോറൂം പ്രതിനിധികള്‍, നജ്റാനിലെ വിവിധ കമ്മ്യൂണി നേതാക്കള്‍ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    City Flower Najran Hypermarket inauguration saudi malayalam news
    Latest News
    ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതില്‍ തടസ്സമില്ലെന്ന് ഈജിപ്ത്
    11/08/2025
    നാണംകെട്ട പണിയിലൂടെ എംപിയാകുന്നതിലും നല്ലത് കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നതാണ്; സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ
    11/08/2025
    മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
    11/08/2025
    2026 ഫിഫ ലോകകപ്പിനുളള വോളന്റിയർ അപേക്ഷകൾ ആരംഭിച്ചു
    11/08/2025
    ആസ്ട്രേലിയയും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നു: യു.എൻ ജനറൽ അസംബ്ലിയിൽ നടപടികൾ പൂർത്തിയാക്കും
    11/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.