മനാമ– ബഹ്‌റൈനിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുകയും ഭാര്യയുടെ മരണത്തിന് കാരണമാവുകയും ചെയ്ത 42-കാരന് ഹൈ ക്രിമിനൽ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. വിനോദയാത്രയ്ക്കായി ബഹ്‌റൈനിലെത്തിയ ഖലീജി ദമ്പതികളാണ് അപകടത്തിൽപ്പെട്ടത്. നവംബർ 1-ന് പുലർച്ചെയായിരുന്നു അപകടം. അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ മെറ്റൽ ബാരിയറിലും ട്രാഫിക് സൈൻ ബോർഡിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വായുവിൽ തട്ടി മറിഞ്ഞ കാർ റോഡിന് നടുവിലെ നടപ്പാതയിൽ തലകീഴായി പതിച്ചു. അപകടത്തിൽ ഭാര്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതി മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് കോടതി ശിക്ഷാ നടപടി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



