Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 17
    Breaking:
    • സുലൈമാനിയ ഏരിയ കെഎംസിസി കെഎം സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
    • വെടിയൊച്ചകള്‍ നിലച്ചു, പതിനായിരക്കണക്കിന് ലെബനോനികള്‍ വീടുകളിലേക്ക് മടങ്ങുന്നു
    • ജിദ്ദ തുറമുഖത്ത് മയക്കുമരുന്ന് വേട്ട
    • താത്കാലിക വെടിനിർത്തൽ വേണ്ട; സമഗ്രമായ സമാധാനം വേണമെന്ന് ഇറാൻ​
    • മയക്കുമരുന്ന് വിഴുങ്ങി രക്ഷപെടാൻ ശ്രമം; വിദേശിക്ക് പത്ത് വർഷം തടവും 5,000 ദിനാർ പിഴയും​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    മയക്കുമരുന്ന് വിഴുങ്ങി രക്ഷപെടാൻ ശ്രമം; വിദേശിക്ക് പത്ത് വർഷം തടവും 5,000 ദിനാർ പിഴയും​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/04/2026 Bahrain Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കോടതി പ്രതീകാത്മകം
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– മയക്കുമരുന്ന് വിൽപ്പനയ്ക്കിടെ പോലീസ് പിടിയിലായ 29 വയസ്സുകാരനായ പ്രവാസി യുവാവിന് കോടതി പത്ത് വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്. തടവിനു പുറമെ 5,000 ബഹ്‌റൈനി ദിനാർ പിഴയായും ഒടുക്കണം.
    പോലീസിന്റെ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ കെണിയൊരുക്കലിലാണ് പ്രതി കുടുങ്ങിയത്. ഇടപാടുകാരനെന്ന വ്യാജേന എത്തിയ പോലീസ് ഇൻഫോർമർക്ക് 150 ദിനാർ വിലവരുന്ന കൊക്കെയ്നും 50 ദിനാറിന്റെ കഞ്ചാവും കൈമാറുന്നതിനിടെയാണ് സിവിൽ വേഷത്തിലെത്തിയ പോലീസ് സംഘം ഇയാളെ വളഞ്ഞത്.

    ​അറസ്റ്റ് ഉറപ്പായതോടെ കയ്യിലുണ്ടായിരുന്ന രണ്ട് ബാഗ് കൊക്കെയ്ൻ വിഴുങ്ങി തെളിവ് നശിപ്പിക്കാൻ പ്രതി ശ്രമിച്ചു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ ഇത് തടയുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയുമായിരുന്നു.
    പ്രതി കുറ്റം സമ്മതിച്ചതായും വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് രാജ്യത്ത് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. മയക്കുമരുന്ന് കടത്ത്, വിപണനം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്നാണ് ഹൈ ക്രിമിനൽ കോടതി കടുത്ത ശിക്ഷ വിധിച്ചത്. പിടിച്ചെടുത്ത മയക്കുമരുന്ന് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ലഹരി മരുന്നുകൾക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് ഈ വിധി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Court order drug case
    Latest News
    സുലൈമാനിയ ഏരിയ കെഎംസിസി കെഎം സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
    17/04/2026
    വെടിയൊച്ചകള്‍ നിലച്ചു, പതിനായിരക്കണക്കിന് ലെബനോനികള്‍ വീടുകളിലേക്ക് മടങ്ങുന്നു
    17/04/2026
    ജിദ്ദ തുറമുഖത്ത് മയക്കുമരുന്ന് വേട്ട
    17/04/2026
    താത്കാലിക വെടിനിർത്തൽ വേണ്ട; സമഗ്രമായ സമാധാനം വേണമെന്ന് ഇറാൻ​
    17/04/2026
    മയക്കുമരുന്ന് വിഴുങ്ങി രക്ഷപെടാൻ ശ്രമം; വിദേശിക്ക് പത്ത് വർഷം തടവും 5,000 ദിനാർ പിഴയും​
    17/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version