റിയാദ്- സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വീണ്ടും മിസൈൽ ആക്രമണം. വിമാനത്താവളത്തിന് സമീപത്തുവെച്ച് സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനം ക്രൂയിസ് മിസൈൽ വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി
വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 4ൽ അജ്ഞാത പ്രൊജക്‌റ്റൈൽ പതിച്ച് തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. നഗരമധ്യത്തിൽ ശക്തമായ സ്‌ഫോടനശബ്ദം കേട്ടതായി വാർത്താ ഏജൻസിയായ എ.എഫ്.പി സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ബന്ധപ്പെട്ട അധികൃതർ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







