Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 11
    Breaking:
    • റിയാദ് വിമാനത്താവളത്തിൽ വീണ്ടും മിസൈൽ ആക്രമണം
    • റിയാദ് എയർപോർട്ട് ആക്രമണം, പരിക്കേറ്റവരിൽ പതിനൊന്ന് ഇന്ത്യക്കാർ
    • കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ
    • റിയാദ് വിമാനത്താവള ആക്രമണം: ഇരകളിൽ ഉംറ തീർഥാടകരും; യാത്രാത്തടസ്സത്തിലായ പൗരന്മാർക്ക് സഹായവുമായി സൗദി എംബസികൾ
    • ഐ എസ് എൽ: കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല തുടക്കം, ഇന്റർ കാശിയെ 2 ഗോളിന് തോൽപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/10/2026 Community Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സാറ്റ്‌കോം ട്രാവൻകൂറിന്റെ അജ്മലിന് നസീം ഏരിയ പ്രസിഡന്റ് ഉല്ലാസൻ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നൽകുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദുകേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ-2 സഫാ മക്കാ കപ്പിന്റെ അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ നടന്നു.
    ആദ്യ മത്സരത്തിൽ സാറ്റ്‌കോം ട്രാവൻകൂർ എട്ട് വിക്കറ്റിന് എക്‌സ്ട്രീം ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. എക്‌സ്ട്രീം 88 റൺസിന് പുറത്തായപ്പോൾ സാറ്റ്‌കോം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അജ്മൽ മാൻ ഓഫ് ദ മാച്ചായി.
    രണ്ടാം മത്സരത്തിൽ സ്രാക്കോ സ്‌ട്രൈക്കേഴ്‌സ് 65 റൺസിന് കേരള കിങ്‌സ് റിയാദിനെ തോൽപ്പിച്ചു. സ്രാക്കോ ആറ് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടിയപ്പോൾ കേരള കിങ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 66 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നൗഷാദ് മാൻ ഓഫ് ദ മാച്ചായി.
    മൂന്നാം മത്സരത്തിൽ സ്പാർക്കൻസ് സി.സി 29 റൺസിന് കൊങ്കൺ ഫൈറ്റേഴ്‌സിനെ പരാജയപ്പെടുത്തി. സ്പാർക്കൻസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് നേടിയപ്പോൾ കൊങ്കൺ ഫൈറ്റേഴ്‌സിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുക്കുന്നതിനിടെ നിശ്ചിതചിത ഓവർ അവസാനിച്ചു. സയ്യിദ് ജാബിർ മാൻ ഓഫ് ദ മാച്ചായി.
    നാലാം മത്സരത്തിൽ രത്‌നഗിരി റോയൽസ് 33 റൺസിന് എഫ്.സി.ആർ ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ചു. രത്‌നഗിരി എട്ട് വിക്കറ്റ് നഷ്ടത്തിൽ 104 റൺസ് നേടിയപ്പോൾ എഫ്.സി.ആർ 71 റൺസിന് പുറത്തായി. അനസ് ദേശ്മുഖ് മാൻ ഓഫ് ദ മാച്ചായി.
    അഞ്ചാം മത്സരത്തിൽ ഗ്ലോബ്‌വിൻ ലോജിസ്റ്റിക്‌സ് നാല് വിക്കറ്റിന് റിബൽസ് റിയാദിനെ പരാജയപ്പെടുത്തി. റിബൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടിയപ്പോൾ ഗ്ലോബ്‌വിൻആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിനീത് ചാർലി മാൻ ഓഫ് ദ മാച്ചായി.
    മൻസൂർ, നൗഫൽ അബ്ദുസ്സലാം, ഷെബി അബ്ദുസ്സലാം, ഇസ്മായിൽ കൊടിഞ്ഞി, നംഷീർ എന്നിവർ അമ്പയർമാരായി. ഉനൈസ് ഖാൻ, നൈമു, ചാക്കോ, ഖൈസ്, റിജേഷ് എന്നിവർ സഹ റഫറിമാരായി.
    നസീം ഏരിയ പ്രസിഡന്റ് ഉല്ലാസൻ, മലാസ് ഏരിയ കമ്മറ്റി അംഗം ഉനൈസ്ഖാൻ, സുലൈ ഏരിയ കമ്മറ്റി അംഗം അബ്ദുൽ സലാം, ന്യൂസനയ്യ ലാസുർധി യൂണിറ്റ് നിവാഹക സമിതി അംഗം സുജിത്ത്, റഫറി നൈമുദ്ദീൻ എന്നിവർ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങൾ നൽകി.
    24 ടീമുകൾ മാറ്റുരയ്ക്കുന്ന മൂന്ന് മാസം നീളുന്ന ടൂർണമെന്റിൽ ആറ് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ. നവംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ പൂർത്തിയാകും. സെമി ഫൈനലും ഫൈനലും ഡിസംബറിലാണ് നിശ്ചയിച്ചിരിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket Keli Safa Makkah
    Latest News
    റിയാദ് വിമാനത്താവളത്തിൽ വീണ്ടും മിസൈൽ ആക്രമണം
    11/10/2026
    റിയാദ് എയർപോർട്ട് ആക്രമണം, പരിക്കേറ്റവരിൽ പതിനൊന്ന് ഇന്ത്യക്കാർ
    11/10/2026
    കുദുകേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: അഞ്ചാം വാരത്തിൽ അഞ്ച് മത്സരങ്ങൾ
    11/10/2026
    റിയാദ് വിമാനത്താവള ആക്രമണം: ഇരകളിൽ ഉംറ തീർഥാടകരും; യാത്രാത്തടസ്സത്തിലായ പൗരന്മാർക്ക് സഹായവുമായി സൗദി എംബസികൾ
    11/10/2026
    ഐ എസ് എൽ: കേരള ബ്ലാസ്റ്റേഴ്‌സിന് ഉജ്ജ്വല തുടക്കം, ഇന്റർ കാശിയെ 2 ഗോളിന് തോൽപ്പിച്ചു
    11/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.