റിയാദ്- ഖമീസ് മുശൈത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഹൂത്തി മിലീഷ്യകളുടെ ശ്രമം. ഹൂത്തി ഭീകരർ ഖമീസ് മുശൈത്തിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി പറഞ്ഞു. ഹൂത്തികൾ റിയാദിലേക്ക് തൊടുത്തുവിട്ട മറ്റൊരു ബാലിസ്റ്റിക് മിസൈലും തടഞ്ഞു നശിപ്പിച്ചതായി അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







