ദുബൈ- ഒക്ടോബർ 16, 17 തീയതികൾ പന്തളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് പത്തനംതിട്ട ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ ഓൺലൈനിൽ ചേർന്ന പത്തനംതിട്ട ജില്ലാ ഗ്ലോബൽ കെ എം സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം ആഹ്വനം ചെയ്തു. സോഷ്യൽ മീഡിയ ക്യാമ്പയിൻ അടക്കമുള്ള പ്രചാരണ പ്രവർത്തങ്ങൾ സജീവമാക്കാൻ യോഗം തീരുമാനിച്ചു.
മർഹൂം ഹാജി എ സഫറുള്ള ഖാൻ നഗറിൽ (നാനാക്ക് ഓഡിറ്റോറിയം-പന്തളം) നടക്കുന്ന രണ്ടു ദിവസത്തെ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഫിഷറീസ്- സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ വി ഇ അബ്ദുൽ ഗഫൂർ, പി കെ ഫിറോസ് എം എൽ എ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ശ്യാീ സുന്ദർ തുടങ്ങിയ നേതാക്കൾ വിവിധ സെക്ഷനുകളിൽ പങ്കെടുക്കും.
ഓൺലൈൻ യോഗത്തിൽ റിയാസ് സലിം മക്കാർ അധ്യക്ഷത വഹിച്ചു. ഷാനവാസ് പുളിക്കൽ, താഹിർ താഹ കുട്ടി, ഹബീബ് റഹ്‌മാൻ, അൽത്താഫ് മുഹമ്മദ്, ഹസ്ബിൽ ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു. ഷാൻ പി എസ് സ്വാഗതവും ഫിറോഷ് ഖാൻ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







