മക്ക – മക്കയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തികളുടെ ശ്രമം വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു. മക്കയിലേക്ക് ഹൂത്തികള്‍ വിക്ഷേപിച്ച ഡ്രോണ്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പായി സൗദി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു. തകര്‍ത്ത ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



